കൊച്ചി: മൃതദേഹത്തിൽനിന്ന് കൊറോണ വൈറസ് പടരുമെന്ന് തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ മതാചാര പ്രകാരമുള്ള കർമങ്ങൾ നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഇസ്ലാമിക നിയമപ്രകാരമുള്ള കർമങ്ങൾ പാലിച്ച് മൃതദേഹ സംസ്കരണവും ഖബറടക്കവും നടത്താൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാറുകൾക്ക് നിർദേശം നൽകണമെന്നതടക്കം ആവശ്യപ്പെട്ട് മലപ്പുറം മേൽമുറി സ്വദേശി മെഹബൂബാണ് ഹരജി നൽകിയിരിക്കുന്നത്.
കേരള മുസ്ലിം കൾചറൽ സെൻറർ നേതാവ് കെ.കെ. മുഹമ്മദ് ഹലീം നൽകിയ സമാന ഹരജിക്കൊപ്പം പരിഗണിക്കാൻ ഇതുമാറ്റി. വെള്ളിയാഴ്ച ഇവ പരിഗണനക്കെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.