കൊച്ചി: പ്രതിദിന കോവിഡ് രോഗികൾ അയ്യായിരം കടന്നാൽ ചികിത്സ സംവിധാനങ്ങൾ മതിയാകാതെവരും. ആഗസ്റ്റ് 19ന് ആകെ രോഗികളുടെ എണ്ണം 50,000 ആയിരുന്നത് ഒരുമാസത്തിനുള്ളില്‍ ലക്ഷത്തിലേക്ക് ഉയർന്നിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 900 കടന്ന തിരുവനന്തപുരവും 500 കടന്ന എറണാകുളവും കടുത്ത ആശങ്കയിലാണ്. രോഗവ്യാപന നിരക്കിൽ െചന്നൈ, മുംബൈ നഗരങ്ങളെ പിന്തള്ളിയാണ് തിരുവനന്തപുരത്തിെൻറ കുതിപ്പ്.
രോഗവ്യാപനം രൂക്ഷമാകുന്നത് ആരോഗ്യപ്രവർത്തകരിലും വെല്ലുവിളിയുയർത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ 560ഒാളം ആരോഗ്യപ്രവർത്തകരാണ് രോഗബാധിതരായത്. രോഗികളുടെ എണ്ണം ലക്ഷംകടന്നാൽ സംവിധാനങ്ങൾ അപ്പാടെ പാളുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. പരിശോധനകളുടെ എണ്ണം 40,000ത്തിൽ നിന്ന് 75,000ലേക്കെങ്കിലും ഉയർത്തേണ്ട സമയം കഴിഞ്ഞുവെന്നാണ് െഎ.എം.എ ഉൾപ്പെടെ പറയുന്നത്.
വെൻറിലേറ്റർ, ഐ.സിയു സൗകര്യങ്ങൾ കുറവാണെന്നതാണ് പ്രധാന വെല്ലുവിളി. ആേരാഗ്യപ്രവർത്തകരുടെ കുറവും പ്രതിസന്ധിയാണ്. ലക്ഷണങ്ങൾ ഉള്ളവരെപോലും വീടുകളിൽ പാർപ്പിച്ച് ചികിത്സിക്കേണ്ടിവരുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ, കോവിഡ് ബാധിതരിൽ മറ്റു രോഗങ്ങളുള്ളവരെ വീടുകളിൽ ചികിത്സിക്കാനാവില്ല. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ 980 ജൂനിയർ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ പ്രത്യേകവിഭാഗത്തെ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, സാലറി ചലഞ്ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇവരിൽ ഭൂരിഭാഗംപേരും തുടരാൻ സാധ്യതയില്ല.
അതേസമയം പ്രതിരോധപ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ച കോവിഡ് ബ്രിഗേഡ് അംഗങ്ങളെ രംഗത്തിറക്കുമെന്നാണ് പറയുന്നത്. നിരവധി ആരോഗ്യപ്രവർത്തകർ ഇക്കൂട്ടത്തിലുണ്ട്. മരണസംഖ്യ പരമാവധി കുറക്കാൻ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എങ്കിലും ഇതൊന്നും മതിയാകില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
നിലവിലെ സംവിധാനങ്ങൾ
ആരോഗ്യപ്രവർത്തകർ 6238
ഡോക്ടർമാർ (അലോപ്പതി, ആയുർവേദ, ഹോമിയോ) 2397
നഴ്സുമാർ 2605
ലാബ് ടെക്നീഷ്യൻ 706
ഫാർമസിസ്റ്റുകൾ 530
സർക്കാർ ആശുപത്രികൾ 1280
സ്വകാര്യ ആശുപത്രികൾ 2650
കിടക്കകൾ- സർക്കാറിൽ 38,004
സ്വകാര്യമേഖലയിൽ 68,200
ഐ.സി.യു -സർക്കാറിൽ 1900
സ്വകാര്യമേഖലയിൽ 3200
വെൻറിലേറ്ററുകൾ -സർക്കാറിൽ 950
സ്വകാര്യമേഖലയിൽ 1800
ഒഴിവുള്ള കിടക്കൾ (സി.എഫ്.എൽ.ടി.സി- സ്വകാര്യ ആശുപത്രി) 21,318
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.