കാളികാവ് (മലപ്പുറം): ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിട ഉദ്ഘാടനത്തിനിടെ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഫോട്ടോയെടുത്ത സംഭവത്തിൽ 46 പേർക്കെതിരെ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച കാളികാവിലായിരുന്നു കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പരിപാടി നടത്തിയത്. ഡി.വൈ.എഫ്.ഐ നൽകിയ പരാതിയെ തുടർന്ന് കാളികാവ് പൊലീസാണ് കേസെടുത്തത്.
ഫോട്ടോയിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ഖാലിദ്, ഭരണ സമിതിയംഗങ്ങൾ, ബി.ഡി.ഒ കേശവദാസ് എന്നിവരെ കേസിൽ പ്രതിചേർത്തു. കോവിഡ് വ്യാപന സമയത്ത് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ ശിക്ഷ നടപടി കൈക്കൊള്ളണമെന്നും പ്രദേശത്ത് ആരോഗ്യ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ആരോഗ്യ വകുപ്പ് നടപടി കൈക്കൊള്ളണമെന്നും ഡി.വൈ.എഫ്.ഐ കാളികാവ് മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.