കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വരുന്ന ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രധാന നിയന്ത്രണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചുവടെ:
- അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി.
- പൊതു അവധിയായിരിക്കും.
- ഭക്ഷണ പദാർഥ കടകൾ, പലചരക്ക്, പഴം-പച്ചക്കറി കടകൾ, പാല് ബൂത്തുകള്‍, മീൻ തുടങ്ങി അവശ്യസാധന സ്ഥാപനങ്ങൾക്ക് മാത്രം പ്രവർത്തിക്കാം. ഹോം ഡെലിവറിക്കും അനുമതിയുണ്ട്.
- ഹോട്ടലുകൾ, റസ്റ്റാറൻറുകൾ തുറക്കാം. പാഴ്സല്‍ സര്‍വിസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ.
- ദീർഘദൂര സര്‍വിസുകൾക്കും ട്രെയിനുകൾക്കും സര്‍വിസ് നടത്താം.
- വിമാന സര്‍വിസുകള്‍ക്കും വിലക്കില്ല.
- പൊതുഗതാഗത ചരക്കുനീക്ക വാഹനങ്ങള്‍ക്കും സര്‍വിസ് നടത്താം.
- സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്സികള്‍ക്കും തടസ്സമില്ല, യാത്രാരേഖകള്‍ കരുതണം.
- വിവാഹങ്ങള്‍, പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകൾക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രോട്ടോകോള്‍ പാലിക്കണം.
- കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്ര- സംസ്ഥാന ഓഫിസുകൾ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണം.
- കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, കമ്പനികള്‍, സംഘടനകള്‍, അവശ്യസേവന വിഭാഗങ്ങള്‍ തുടങ്ങിയവക്ക് അനുമതി. തിരിച്ചറിയൽ കാർഡ് ധരിച്ചിരിക്കണം.
- ടെലിേകാം, ഇൻറര്‍നെറ്റ് സേവനദാതാക്കള്‍ക്കും ജീവനക്കാര്‍ക്കും നിയന്ത്രണമില്ല. ഐ.ടി മേഖലയില്‍ അത്യാവശ്യ ജീവനക്കാർക്ക് മാത്രം ഓഫിസില്‍ വരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.