തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തുന്നതിനും നിയന്ത്രണങ്ങളിൽ പുനരാലോചനക്കുമായി തിങ്കളാഴ്ച അവലോകന യോഗം. രണ്ടു ഞായറാഴ്ചകളിൽ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ സമാന നിയന്ത്രണം ഈ ആഴ്ചയോടെ അവസാനിച്ചിരുന്നു. ഞായറാഴ്ച നിയന്ത്രണം ഫലപ്രദമായിരുന്നോ എന്നും തുടരണോ എന്നും യോഗം ചർച്ച ചെയ്യും. ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണം അടിസ്ഥാനപ്പെടുത്തി ജില്ല തിരിച്ചാണ് നിലവിലെ നിയന്ത്രണം. ഇതും വിലയിരുത്തും.
കൂടുതൽ കടുത്ത നിയന്ത്രണങ്ങൾക്ക് സാധ്യതയില്ലെന്നാണ് സൂചന. വ്യാപനത്തോത് കുറയുകയാണെന്നും അടച്ചുപൂട്ടലിന് ഇനി പ്രസക്തിയില്ലെന്നും ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറഞ്ഞുനിൽക്കുന്നതാണ് സർക്കാറിനുള്ള ആശ്വാസം. ആരോഗ്യപ്രവർത്തകർക്കിടയിലും പൊലീസുകാർക്കിടയിലും രോഗവ്യാപനം രൂക്ഷമാകുന്നത് വെല്ലുവിളിയുമാകുന്നു. മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.