കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. സ്കൂളുകളുടെ പ്രവർത്തനവും പരീക്ഷകളും സംബന്ധിച്ച ചർച്ചയും തീരുമാനവുമുണ്ടാകും. ഓഫിസുകളിലും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായമുണ്ട്. ഇതും യോഗം പരിഗണിക്കും.
സ്കൂളുകളിലെ സാഹചര്യം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ചർച്ച നടത്തി. അവലോകന യോഗത്തിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി ശിവൻകുട്ടി വ്യക്തമാക്കി. കഴിഞ്ഞ അവലോകന യോഗത്തിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പെങ്കടുത്തിരുന്നു. സ്കൂളുകളിൽ തൽകാലം പുതിയ നിയന്ത്രണങ്ങൾ ആവശ്യമില്ല എന്നാണ് കഴിഞ്ഞ അവലോകന യോഗം തീരുമാനിച്ചത്.
കോളജുകളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ സ്കൂളുകളും അടയ്ക്കണമെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അഭിപ്രായമുണ്ട്. നൂറിലേറെ വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) അടച്ചു. ഇന്ന് എല്ലാ വിദ്യാർഥികൾക്കും പരിശോധന നടത്തും.
അതേസമയം, സ്കൂളുകൾ അടക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഡോക്ടർമാരുടെ സംഘടനയായ െഎ.എം.എയുടെ ഭാരവാഹി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.