കേരളത്തിൽ കോവിഡ്​ രോഗികൾ വർധിക്കുന്ന സ്​ഥലം; പക്ഷേ, ഉല്ലാസമാണ്​ ഇവിടെ മുഖ്യം

വൈത്തിരി (വയനാട്​): കോവിഡിനെ തടഞ്ഞുനിർത്തിയെന്ന്​ കേരളം അഭിമാനം കൊണ്ട​ കാലത്ത്​ ഏറ്റവും ഫലപ്രദമായി ആ ദൗത്യം നിർവഹിച്ച ജില്ല വയനാടായിരുന്നു. മൂന്നു​ സംസ്​ഥാനങ്ങളുടെ ഇടനാഴിയായ വയനാട്​ ജില്ലയിൽ കലക്​ടർ ഡോ. അദീല അബ്​ദുല്ലയുടെ നേതൃത്വത്തിൽ ജില്ല ഭരണകൂടം നടത്തിയ ഇടപെടൽ പ്രശംസനീയമായിരുന്നു. മറ്റു സംസ്​ഥാനങ്ങളിൽനിന്നും ഇതര ജില്ലകളിൽനിന്നുമുള്ള ജനങ്ങളുടെ ഒഴുക്കിന്​ ഫലപ്രദമായി തടയിടുകയും ടൂറിസം ഉൾപെടെയുള്ള മേഖലകളിൽ സാഹചര്യത്തിന്​ അനുസൃതമായ രീതിയിൽ നിയന്ത്രണങ്ങൾ ഏർപെടുത്തുകയും ചെയ്​ത അധികൃതർ​ കൃത്യമായ നിരീക്ഷണവും പരിശോധനയും നടത്തിയതോടെ കോവിഡി​െൻറ വ്യാപനത്തിന്​ കൂച്ചുവിലങ്ങിട്ടു. സംസ്​ഥാനത്തുതന്നെ ഏറ്റവും പ്രശംസനീയമായ രീതിയിൽ മഹാമാരിയെ പിടിച്ചുനിർത്തിയ ജില്ലയായിരുന്നു വയനാട്​.

എന്നാൽ, അതെല്ലാം പഴങ്കഥയാവുകയാണ്​. പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും കോ​വി​ഡി​നെ വി​ജ​യ​ക​ര​മാ​യി ത​ട​ഞ്ഞു​നി​ർ​ത്തി​യ വ​യ​നാ​ടിെൻറ പ്ര​തി​രോ​ധ കോ​ട്ട​ക്ക് വി​ള്ള​ൽ വീ​ഴു​ക​യാ​​െണന്നാണ്​ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ രണ്ടാഴ്​ചയിലേറെയായി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന ജില്ലയിൽ വ​ലി​യ ആ​ശ​ങ്ക​ സൃഷ്​ടിക്കു​ന്നു​ണ്ട്. മുമ്പ്​ ഏറെ രോഗികളുണ്ടായിരുന്ന കാസർകോട്​ അടക്കമുള്ള ജില്ലകൾ രോഗികളെ നിയന്ത്രിച്ചപ്പോൾ വയനാട്ടിൽ 200ന്​ മുകളിലാണ്​ രോഗികളുടെ എണ്ണം. വെള്ളിയാഴ്​ച 180ഉം വ്യാഴാഴ്​ച 238ഉം ബുധനാഴ്​ച 275ഉം പേർക്കാണ്​ ജില്ലയിൽ രോഗം സ്​ഥിരീകരിച്ചത്​. സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളി​ലെ​ല്ലാം രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രു​മ്പോ​ഴാ​ണ്, വ​യ​നാ​ട്ടി​ൽ രോ​ഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത്.

ഒരു നിയന്ത്രണവുമില്ലാത്ത രീതിയിൽ ജില്ലയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന്​ തടയിടണമെന്ന്​ ആവശ്യമുയരു​േമ്പാഴും അധികൃതർ ഗൗനിക്കുന്ന മട്ടില്ല. കോളനികളിലടക്കം കോവിഡ്​ പടരുന്ന സാഹചര്യത്തിൽ സഞ്ചാരികളുടെ ഒഴുക്ക്​ നിയന്ത്രിക്കണമെന്ന ആവശ്യം ശക്​തമാണ്​. ക്വാറൻറീനിലിരിക്കുന്നവർ വരെ വയനാട്ടിൽ ഉല്ലാസത്തിനെത്തുന്നതായി പരാതിയുണ്ട്​. നേരത്തേ, വീടും മറ്റും വാടകക്കെടുത്ത്​ വയനാട്ടിൽ ക്വാറൻറീനിൽ കഴിയാൻ അന്യജില്ലകളിൽനിന്നുള്ളവരെത്തിയിരുന്നു. നിയന്ത്രണം കർശനമാക്കിയതോടെയാണ്​ ഇതിന്​ തടയിടാനായത്​. ഇപ്പോൾ വീണ്ടും അത്തരം ' ഉല്ലാസ ക്വാറൻറീൻ വാസ'ത്തിനുള്ള ശ്രമം തകൃതിയാണെന്നാണ്​ റിപ്പോർട്ട്​.

അനിയന്ത്രിതമായ ടൂറിസം

ജില്ലയിലെ പ്രമുഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളേറെയും തു​റ​ന്ന​തും സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നുള്ള സകല നിയന്ത്രണങ്ങളും ഒഴിവാക്കിയതും തിരിച്ചടിയായതായി നാട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട്​. റിസോർട്ട്​ മാഫിയയുടെ താൽപര്യങ്ങൾക്ക്​ അനുസൃതമായി, നിയന്ത്രണങ്ങൾ ഒറ്റയടിക്ക്​ പിൻവലിച്ചതോടെ ജില്ലയുടെ മുക്കുമൂലകളിലേക്ക്​ സഞ്ചാരികളുടെ അഭൂതപൂർവമായ ഒഴുക്കാണ്​​. മലബാറിൽ കോവിഡ്​ വ്യാപനം ഏറെയുള്ള സമീപ ജില്ലകളിലെ ആളുകളാണ്​ വയനാട്ടിലെത്തുന്നവരിലേറെയും. ഒരുവിധ കോവിഡ്​ മാനദണ്​ഡങ്ങളും പാലിക്കാതെയാണ്​ ഇവരിൽ മിക്കവരുമെത്തുന്നത്​. ഉല്ലാസത്തിനായി ചുരത്തിനു മുകളിലെത്തുന്നതോടെ, ഏറെപ്പേരും മാസ്​ക്​ ധരിക്കാതെയും സാമൂഹിക അകലം പാലിക്കുന്നത്​ ഉൾപെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചും കറങ്ങിയടിക്കുന്നതാണ്​ പ്രശ്​നം സൃഷ്​ടിക്കുന്നത്​.

സന്ദർശകൾ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന്​ കു​റു​മ്പാ​ല​ക്കോ​ട്ട, അ​മ്പു​കു​ത്തി​മ​ല എ​ന്നീ വി​നോ​ദസഞ്ചാര കേ​ന്ദ്ര​ങ്ങ​ൾ കഴിഞ്ഞയാഴ്​ച ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് അടിയന്തരമായി അ​ട​ച്ചി​ടേ​ണ്ടി​വ​ന്നിരുന്നു.

 ഗതാഗത തടസ്സം; ജനബാഹുല്യം

മുമ്പ്​ വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളി​ലാണ്​ ദേ​ശീ​യ​പാ​ത​യിലും ചുരം റോഡുകളിലുമൊക്കെ ഗതാഗത തടസ്സം ഉണ്ടായിരുന്നതെങ്കിൽ ഇ​േപ്പാൾ എല്ലാ ദിവസങ്ങളിലു​ം അത്​ പതിവായിരിക്കുകയാണ്​. ദേശീയ പാതക്കുപുറമെ പോക്കറ്റ്​ റോഡുകളടക്കം വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ട് നി​റ​യു​ന്നു​. പ​ല ദി​വ​സ​ങ്ങ​ളി​ലും ചു​രം റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത ത​ട​സ്സ​മാണ്​ അനുഭവപ്പെടുന്നത്​. ജില്ലയിൽനിന്ന്​ ഗുരുതര രോഗികളുമായി കോഴിക്കോ​ട്ടെ ആശുപത്രികളിൽ പോവുന്ന ആംബുലൻസുകളടക്കം ഈ ഗതാഗതക്കുരുക്കിൽ അകപ്പെടു​ന്നത്​ പതിവുകാഴ്​ചയാണ്​. ഈ തിരക്കിനിടയിലും ക്വാറികളിൽനിന്നുള്ള ഭാരമേറിയ ടോറസ്​ വാഹനങ്ങൾക്ക്​ ഒരുവിധ നിയന്ത്രണവും ഏർപെടുത്താൻ അധികൃതർ ധൈര്യം കാട്ടുന്നുമില്ല. ചുരം റോഡ്​ ഈ ടിപ്പറുകളും ടോറസുകളും പിന്നെ സഞ്ചാരികളുടെ വാഹനങ്ങളും കൈയടക്കുന്നതോടെ അത്യാവശ്യങ്ങൾക്ക്​ യാത്ര ചെയ്യേണ്ടിവരുന്നവർ ദുരിതത്തിലാവുകയാണ്​.


മഹാമാരിക്കാലത്ത്​ വയനാട്ടിലെ ഹോട്ടലുകളിലൊന്നിലെ അനിയന്ത്രിതമായ തിരക്ക്​

അ​നു​വ​ദി​ച്ച​തി​ലുമേറെ സഞ്ചാരികൾ; പിഞ്ചുകുഞ്ഞുങ്ങളും മുതിർന്നവരുമേറെ

പ​ല വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഡ് കാ​ല​ത്ത്​ അ​നു​വ​ദി​ച്ച​തി​ലും മൂ​ന്നും നാ​ലും ഇ​ര​ട്ടി സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​കയാണ്​. ഒ​രു സ​മ​യ​ത്തു പ​ര​മാ​വ​ധി 100 ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി​ട​ത്ത്​ അ​ഞ്ഞൂ​റോ​ളം പേ​രെ അ​ക​ത്തു​ക​യ​റ്റു​ന്ന കേ​ന്ദ്ര​ങ്ങ​ളു​മു​ണ്ട്. അനിയന്ത്രിതമായി സഞ്ചാരികളെ പ്രവേശിപ്പിച്ചതിന്​ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിന്​ അധികൃതർ പിഴ വിധിച്ചിരുന്നു.

പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ​ക്കും മുതിർന്നവർക്കും നിർബാധം പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ സം​ജാ​ത​മാ​ക്കു​ന്നു​ണ്ട്. പത്തുവയസ്സിൽ താഴെയും 60 വയസ്സിന്​ മുകളിലുമുള്ളവർ പുറത്തിറങ്ങരുതെന്നാണ്​ നിർദേശമെങ്കിലും ജില്ലയിലെത്തുന്ന സഞ്ചാരികളിൽ വലിയൊരു അളവ്​ ഈ പ്രായക്കാരാണ്​. സഞ്ചാരികളെത്തുന്ന ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലും ​റിസോർട്ടുകളിലും ഹോട്ടലുകളിലും ആ​വ​ശ്യ​ത്തി​നു​ള്ള പ്ര​തി​രോ​ധ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​നാ​രു​മി​ല്ല. പല റിസോർട്ടുകളും ഹോട്ടലുകളും കോവിഡ്​ പ്രതിരോധത്തിനാവശ്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ജി​ല്ല​യി​ലേ​ക്ക് ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്ന്​ ഒ​ഴു​ക്ക് തു​ട​രു​മ്പോ​ൾ ഒ​രു പ​രി​ശോ​ധ​ന​യും നടക്കുന്നില്ല. റിസോർട്ടുകൾ മാനദണ്ഡങ്ങൾ ലംഘിച്ച്​ സ്വിമ്മിങ്​ പൂളുകളും മറ്റും പ്രവർത്തിപ്പിക്കുന്നുമുണ്ട്​. ദേശീയപാതയിൽ മുട്ടിലിനും കാക്കവയലിനുമിടയിലെ ഒരു ഹോട്ടലിൽ രാത്രി കാലങ്ങളിലുണ്ടാവുന്ന അഭൂതപുർവമായ തിരക്ക്​ ആഴ്​ചകളായി തുടരുന്നതാണ്​. ഒരുവിധ കോവിഡ്​ പ്രോ​േട്ടാക്കോളും പാലിക്കാത്ത ഇത്തരം ഹോട്ടലുകളിലും മറ്റും പരിശോധന നടത്താൻ ആരോഗ്യവകുപ്പ്​ ​മെനക്കെടാത്തതിൽ​ നാട്ടുകാർക്ക്​ അമർഷമുണ്ട്​.

നിയന്ത്രണങ്ങൾ ലംഘിച്ച്​ കുട്ടിഡ്രൈവർമാർ

ബൈക്കിൽ കറങ്ങാ​െനത്തുന്ന കൗമാരക്കാരും യുവാക്കളുമടക്കമുള്ളവർ ഒരുവിധ കോവിഡ്​ മാനദണ്ഡങ്ങളും പാലിക്കാതെ ജില്ലയുടെ ഉൾപ്രദേശങ്ങളിലടക്കം ഊരുചുറ്റുന്നുണ്ട്​. ഇത്തരം സംഘങ്ങളിൽ പലതും ലഹരി ഉപയോഗത്തിനായി ചുരം കയറുന്നവയാണ്​. ഗതാഗത നിയമങ്ങളും കോവിഡ്​ പ്രോ​ട്ടോക്കോളും പാലിക്കാതെയുള്ള ഇവരുടെ കറക്കം നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കാറുമില്ല. പല സ്​ഥലങ്ങളിലും നാട്ടുകാർക്ക്​ ഇത്തരം സംഘങ്ങളുമായി ഇടയേണ്ടി വരാറുണ്ട്​.

ടൂ​റി​സ്​​റ്റു​ക​ൾ​ക്കു​ള്ള താ​മ​സ സ്ഥ​ല​ങ്ങ​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ക​ല​ക്ട​ർ നി​യ​ന്ത്ര​ണം വെ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. വ​ഴി​യ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും അ​വ​ശി​ഷ്​​ട​ങ്ങ​ൾ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തും പ​തി​വാ​യി. ഇ​തി​നി​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും. പൊ​തു​ച​ട​ങ്ങു​ക​ൾ​ക്കും ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം പോ​കു​ന്ന​വ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​യി​ട​ത്തും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. സ​ാമൂ​ഹി​ക അ​ക​ലം പേ​രി​നു മാ​ത്ര​മാ​യി.


ലോക്​ഡൗണി​െൻറ തുടക്കകാലത്ത്​ അതിർത്തിയിൽ വാഹനപരിശോധന നിരീക്ഷിക്കുന്ന ജില്ല കലക്​ടർ ഡോ. അദീല അബ്​ദുല്ല (ഫയൽചിത്രം)

 സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതെ ശ്രദ്ധിക്കണം -കലക്​ടർ

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാതെ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ടൂറിസം കേന്ദ്രങ്ങളിലേക്ക് വരരുത്. മാസ്‌കിെൻറ ശരിയായ ഉപയോഗം, കൈകള്‍ ഇടയ്ക്കിടെ സോപ്പ്, അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കല്‍, മറ്റുള്ളവരില്‍നിന്ന് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കല്‍ എന്നിവ കര്‍ശനമായും പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു.

റിസോർട്ടുകളിലെ സ്വിമ്മിങ്​ പൂളുകൾ പ്രവർത്തിപ്പിച്ചാൽ കർശന നടപടി

ജില്ലയിൽ സ്​പോർട്​സ്​ കൗൺസിലിന്​ കീഴിലോ അവരുടെ അറിവിലോ കായിക പരിശീലനം ലക്ഷ്യംവെച്ച്​ പ്രവർത്തിക്കുന്നവ ഒഴികെയുള്ള മുഴവൻ സ്വിമ്മിങ്​ പൂളുകളുടെയും ഉടൻ പ്രവർത്തനം നിർത്തിവെക്കാൻ ജില്ല കലക്​ടർ ഉത്തരവിട്ടു. കേന്ദ്രസർക്കാറി​െൻറ അൺലോക്ക്​ ഉത്തരവിൽ പ്രവർത്തന അനുമതിയുള്ളത്​ കായിക പരിശീലനം നടത്തുന്ന സ്വിമ്മിങ്​ പൂളുകൾക്ക്​ മാത്രമാണ്​. എന്നാൽ, സഞ്ചാരികളെ ലക്ഷ്യമിട്ട്​ വൻകിട റിസോർട്ടുകളും ഹോട്ടലുകളും കോവിഡ്​ കാലത്തും ആപത്​കരമായ രീതിയിൽ സ്വിമ്മിങ്​ പൂളുകൾ പ്രവർത്തിപ്പിക്കു​ന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ്​ കലക്​ടറുടെ ഉത്തരവ്​. കോവിഡ്​ വ്യാപനത്തിന്​ ഇത്​ വഴിയൊരുക്കുന്ന സാഹചര്യത്തിലാണ്​ നടപടി. ബന്ധ​െപ്പട്ട തഹസിൽദാർ, സ്​റ്റേഷൻ ഹൗസ്​ ഓഫിസർ എന്നിവർ റി​േസാർട്ടുകളും ഹോട്ടലുകളും പരിശോധിച്ച്​ ഡി.എം ആക്​ട്​, സി.ആർ.പി.സി വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണമെന്ന്​ കലക്​ടർ നിർദേശം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.