തിരുവനന്തപുരം: കോവിഡ് കേസുകൾ കൂടുതലുള്ള ക്ലസ്റ്ററുകളിൽ നിന്ന് ജനിതകേശ്രണീകരണത്തിനായി സാമ്പിളുകളിൽ ശേഖരിക്കുന്നു. ഇവ ഡൽഹിയിലെ െഎ.ജി.െഎ.ബിയിലേക്ക് അയച്ചുള്ള വിശദപരിശോധനക്കാണ് ശ്രമം.
കേന്ദ്ര നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ േശ്രണീകരണ പഠനത്തിന് സൗകര്യമൊരുക്കുന്നുണ്ടെങ്കിലും നടപടികൾ പ്രാഥമിക ഘട്ടത്തിലാണ്. ഒരു കോടി രൂപ ചെലവിട്ടുള്ള ഒാേട്ടാമേറ്റഡ് ഡി.എൻ.എ സീക്വൻസ് സംവിധാനത്തിനായി ടെൻഡർ നടപടികൾ ആരംഭിച്ചിേട്ടയുള്ളൂ. അതേസമയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനമുണ്ട്. ഇവിടെയുള്ള സൗകര്യങ്ങൾ കൂടി പ്രേയാജനപ്പെടുത്താൻ തീരുമാനമുണ്ട്.
തീവ്ര വ്യാപനശേഷിയുള്ളവയാണ് പുതിയ വകഭേദങ്ങളെന്നതിനാൽ വേഗത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടാം. ഇൗ സാധ്യത കൂടി മുന്നിൽ കണ്ടാണ് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള കർശന നിരീക്ഷണം. അടിക്കടി ജനിതകസ്വഭാവം മാറുന്നുവെന്നതാണ് േകാവിഡ് പോലുള്ള വൈറസുകളുടെ പ്രേത്യകത. ഏറെ പരിശ്രമങ്ങൾക്ക് ശേഷം ജനിതക വ്യതിയാനം മനസ്സിലാക്കി അതനുസരിച്ചുള്ള പ്രതിരോധ ദൗത്യങ്ങൾക്ക് നീങ്ങുേമ്പാഴേക്കും വൈറസിൽ വീണ്ടും മാറ്റങ്ങൾ സംഭവിക്കും. വൈറസിെന രൂപപ്പെടുത്തുന്ന ജീനുകൾ ചേർന്ന 'ജീനോമി'ൽ സംഭവിക്കുന്ന മാറ്റങ്ങൾ തിരിച്ചറിയൽ, വാക്സിൻ കണ്ടെത്തുന്നതിനും കൃത്യമായ പ്രതിരോധ രീതികൾ രൂപപ്പെടുത്തുന്നതിനും നിർണായകമാണ്.
കോവിഡിന് കാരണമായ വൈറസ് നിരന്തരമായ ജനിതകവ്യതിയാനങ്ങൾക്ക് വിധേയമാവും. ഇതിനകം 40,000 ത്തിനടുത്ത് വകഭേദങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വ്യാപനനിരക്ക്, തീവ്രത, രോഗപ്രതിരോധശേഷി മറികടക്കാനുള്ള കഴിവ് തുടങ്ങിയ പരിഗണിച്ച് ഇവയിലെ പ്രസക്തമായ വകഭേദങ്ങളെയാണ് വിവിധ പേരുകളിൽ വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.