തിരുവനന്തപുരം: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിെൻറ സൂചനകൾ. മാർച്ച് 24 നു ശേഷം പ്രതിദിന കേസുകൾ കൂടുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് എന്നതിൽ നിന്ന് 5.93 ലേക്കും ആറിലേക്കുമെല്ലാം കടന്നത് ഇൗ ദിവസങ്ങളിലാണ്. 10 ദിവസത്തിനിടെ കേസുകളുടെ എണ്ണത്തിൽ 24-26 ശതമാനം വർധനയാണുണ്ടായതെന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിൽ-156, ബിഹാറിൽ-151, തെലങ്കാനയിൽ -136, കർണാടകയിൽ-73, തമിഴ്നാട്ടിൽ-64 ശതമാനമാണ് കേസുകളുടെ വർധന. തീവ്രവ്യാപനം നടക്കുന്ന മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ കേരളത്തിലേത് കുറവാണെങ്കിലും പെെട്ടന്നുണ്ടായ മാറ്റം ദുസ്സൂചനയാണെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക അകലമോ മാനദണ്ഡങ്ങളോ പാലിക്കാതെയുള്ള വൻ കൂടിച്ചേരലുകളുണ്ടായ സാഹചര്യത്തിൽ വിശേഷിച്ചും. രണ്ടാഴ്ചക്കുള്ളിൽ ഇതിെൻറ സ്വാഭാവിക പ്രതിഫലനങ്ങളുണ്ടാകും.
കുത്തിവെപ്പ് ആരംഭിച്ചതോടെ തെറ്റായ സുരക്ഷബോധം സമൂഹത്തിൽ വ്യാപകമാണ്. രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസവും പിന്നിട്ടാലേ പ്രതിരോധശേഷി ആർജിക്കാനാകൂ.
എന്നാൽ, ഒന്നാം ഡോസ് സ്വീകരിച്ചവർ പോലും മുൻകരുതലുകൾ ഒഴിവാക്കുന്നു. കോവിഷീൽഡും കോവാക്സിനും 70 ശതമാനമാണ് വിജയകരമെന്ന് കണ്ടെത്തിയത്. അതായത് മാനദണ്ഡങ്ങൾ പാലിച്ച് രണ്ട് ഡോസും സ്വീകരിച്ചവരിൽ 30 ശതമാനത്തിന് വൈറസ് ബാധയേൽക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട് എന്നർഥം.
ദേശീയതലത്തിൽ നിലവിലെ തീവ്രവ്യാപനത്തിെൻറ ഒരു കാരണം ജനിതക മാറ്റം വന്ന വൈറസാണോ എന്ന ആശങ്കയുണ്ട്. അതേസമയം വൈറസ് വകഭേദം സംബന്ധിച്ച് സൂക്ഷ്മ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല.
45 വയസ്സിനു മുകളിലുള്ള വിവിധ വിഭാഗങ്ങൾക്കും ആരോഗ്യപ്രവർത്തകരടക്കം കോവിഡ് മുന്നണി പോരാളികൾക്കാണ് നിലവിൽ വാക്സിൻ വിതരണം ആരംഭിച്ചത്. കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 9.47 ശതമാനം പേരാണ് (34,62,823) നിലവിൽ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്.
ഏതാണ്ട് 35-38 ലക്ഷം പേർ രോഗബാധമൂലമുള്ള താൽക്കാലിക പ്രതിരോധശേഷിയും ആർജിച്ചിട്ടുണ്ട്. എന്നാൽ, 45 വയസ്സിന് താഴെയുള്ള വലിയൊരു വിഭാഗം വാക്സിൻ പരിധിക്ക് ഇനിയും പുറത്താണ്. സാമൂഹിക ഇടപെടലുകൾ കൂടുതലുള്ള യുവാക്കളടങ്ങുന്ന ഇൗ വിഭാഗത്തിലാണ് രോഗബാധ സാധ്യതയുള്ളവർ ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.