കോവിഡ്​: സുഗതകുമാരി തീവ്രപരിചരണ വിഭാഗത്തിൽ

തിരുവനന്തപുരം: കോവിഡ് ബാധിച്ചതിനെ തുടർന്ന് കവയിത്രി സുഗതകുമാരിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററി​െൻറ സഹായത്തോടെയുള്ള ചികിത്സയിലായിരുന്നു. അവിടെ നിന്നാണ് മെഡിക്കൽ കോളജിലേക്ക്​ മാറ്റിയത്.

കോവിഡ് സ്ഥിരീകരിച്ച സുഗതകുമാരിക്ക്​ ബ്രോങ്കോ ന്യുമോണിയയെ തുടർന്നുള്ള ശ്വാസതടസ്സമാണ് പ്രധാന പ്രശ്നം. മെഡിക്കൽ കോളജിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കുകയും തീവ്രപരിചരണത്തിലേക്ക്​ മാറ്റുകയും ചെയ്തു. നോൺ ഇൻവേറ്റിവ് വെൻറിലേഷ​െൻറ (ട്യൂബ് ഇടാതെയുള്ള വെൻറിലേഷൻ) സഹായത്തോടെയാണ് ചികിത്സ നൽകുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് അറിയിച്ചു.

കോൺഗ്രസ് നേതാവ് വി.എം. സുധീരനെയും കോവിഡ് ബാധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട രോഗിയായതിനാൽ അദ്ദേഹം വി.ഐ.പി റൂമിൽ കർശന നിരീക്ഷണത്തിലാണ്.

Tags:    
News Summary - covid: Sugathakumari in the intensive care unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.