കോവിഡ്​: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാടും


ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തുന്നു. തമിഴ്‌നാടും പശ്ചിമബംഗാളുമാണ്‌ പുതുതായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

കോവിഡ്​ വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനാൽ മഹാരാഷ്​ട്ര, കേരളം എന്നീ സംസ്​ഥാനങ്ങളിൽനിന്നുള്ള യാ​ത്രക്കാർക്കാണ്​ തമിഴ്​നാടും നിയന്ത്രണം കർക്കശമാക്കുന്നത്. ഇവിടെ നിന്നെത്തുന്നവർ നിർബന്ധമായും ഏഴ്​ ദിവസം ക്വാറന്‍റീനിൽ കഴിയണം. ഒരാഴ്​ചക്കാലം സ്വയം നിരീക്ഷണവിധേയമാക്കണം. ഇൗ കാലയളവിൽ പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ ഉണ്ടായാൽ ഉടൻ ആശുപത്രികളിൽ പരിശോധന നടത്തണം.

വിമാനത്താവളങ്ങളിൽ യാത്രക്കാരെ കോവിഡ്​ ​പരിശോധനക്ക്​ വിധേയമാക്കും. നെഗറ്റീവായാൽ മാത്രമെ വിമാനത്താവളത്തിൽനിന്ന്​ പുറത്തുപോകാൻ കഴിയൂ. അല്ലാത്തവരെ ചികിൽസാ കേന്ദ്രങ്ങളിലേക്ക്​ മാറ്റും. പ്രത്യേക സാഹചര്യത്തിൽ തമിഴ്​നാടതിർത്തി ചെക്​പോസ്​റ്റുകളിൽ പരിശോധന ഉൗർജിതപ്പെടുത്തിയിട്ടുണ്ട്​. വിനോദസഞ്ചാര കേന്ദ്രമായ ഉൗട്ടിയിലെത്തുന്നവരും ഇ-പാസും കോവിഡ്​ നെഗറ്റീവ്​ പരിശോധന സർട്ടിഫിക്കറ്റും ​ചെക്​പോസ്​റ്റുകളിൽ ഹാജരാക്കണം. ഇതറിയാതെ വാഹനങ്ങളിലെത്തുന്ന നിരവധി പേർ നീലഗിരി ജില്ലാതിർത്തികളിൽനിന്ന്​ മടങ്ങുന്നുണ്ട്​.

പശ്ചിമ ബംഗാൾ കേരളമടക്കം നാല് സംസ്ഥാനങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്. കേരളം, തെലങ്കാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് ബംഗാളിലെത്തുന്നവർ കോവിഡ് നെഗറ്റീവ് ആർടി-പിസിആർ പരിശോധ ഫലം ഹാജരാക്കണമെന്നാണ് നിർദേശം.

Tags:    
News Summary - covid: Tamil Nadu will impose restrictions on people from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.