ചെന്നൈ: കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുന്നതിനാൽ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് തമിഴ്നാടും നിയന്ത്രണം കർക്കശമാക്കുന്നു.
ഇവിടെ നിന്നെത്തുന്നവർ നിർബന്ധമായും ഏഴ് ദിവസം വീട്ടിൽ തനിച്ചിരിക്കണം. ശേഷം ഒരാഴ്ചക്കാലം സ്വയം നിരീക്ഷണവിധേയമാക്കണം. ഇൗ കാലയളവിൽ പനി, ജലദോഷം, ശ്വാസതടസ്സം എന്നിവ ഉണ്ടായാൽ ഉടൻ ആശുപത്രികളിൽ പരിശോധന നടത്തണം.
വിമാനത്താവളങ്ങളിൽ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. നെഗറ്റിവായാൽ മാത്രമെ വിമാനത്താവളത്തിൽനിന്ന് പുറത്തുപോകാൻ കഴിയൂ.
അല്ലാത്തവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രത്യേക സാഹചര്യത്തിൽ തമിഴ്നാട് അതിർത്തി ചെക്ക്പോസ്റ്റുകളിൽ പരിശോധന ഉൗർജിതപ്പെടുത്തിയിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രമായ ഉൗട്ടിയിലെത്തുന്നവരും ഇ-പാസും കോവിഡ് നെഗറ്റിവ് പരിശോധന സർട്ടിഫിക്കറ്റും ചെക്ക്പോസ്റ്റുകളിൽ ഹാജരാക്കണം. ഇതറിയാതെ വാഹനങ്ങളിലെത്തുന്ന നിരവധിപേർ നീലഗിരി ജില്ലാതിർത്തികളിൽനിന്ന് മടങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.