കൊച്ചി: ഒാണക്കാലത്ത് കോവിഡിനും 'അവധി' നൽകി ആരോഗ്യവകുപ്പ്. അഞ്ചുദിവസമായി കാര്യങ്ങളെല്ലാം മെെല്ലപ്പോക്കിലാണ്. പരിേശാധനകൾ ഒരുലക്ഷത്തിലേക്കെങ്കിലും ഉയർത്തേണ്ട സമയത്ത് പതിനാലായിരത്തിേലക്ക് താണു. ഓണത്തിന് മുമ്പ് 35,000 മുതല്‍ 40,000 വരെയായിരുന്നു പ്രതിദിന പരിശോധന.
ഒാണക്കാലമായതിനാൽ നിയന്ത്രണങ്ങളിൽ അയവു വന്നിരിക്കുകയാണ്. പൊതുനിരത്തുകളിലെ തിക്കും തിരക്കും വലിയതോതിൽ കൂടി. കോവിഡ് വ്യാപനം മിക്കജില്ലകളിലും മാറ്റമില്ലാതെ തുടരുകയാണ്. പരിശോധനകൾ കുറഞ്ഞതിനാലാണ് രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നത്. എന്നാൽ, പരിശോധനകൾ കൂേട്ടണ്ട സമയമാണിതെന്ന് െഎ.എം.എ മുന്നറിയിപ്പ് നൽകുന്നു. ഏറ്റവും കൂടുതൽ പരിശോധന നടന്ന മാസമായിരുന്നു ആഗസ്റ്റ്. ആനുപാതികമായി കോവിഡ് ബാധിതരെ കെണ്ടത്താനും കഴിഞ്ഞിരുന്നു. ആഗസ്റ്റ് 25 മുതല്‍ 30വരെ എല്ലാ ദിവസവും രോഗികളുടെ എണ്ണം 2000ത്തിന് മുകളിലായിരുന്നു. 28ന് രോഗികളുടെ എണ്ണം 2543ല്‍ എത്തി. 41,860 ആയിരുന്നു അന്നത്തെ പരിശോധന.
29 ആയപ്പോൾ പരിശോധന 34,988 ആയി. 30ന് 27,908, 31ന് 18,027, സെപ്റ്റംബർ ഒന്നിന് 14,137 എന്നിങ്ങനെ പരിശോധന ഗണ്യമായി വീണ്ടും കുറഞ്ഞു. എന്നാൽ, ആഗസ്റ്റ് എട്ടുമുതൽ 14വരെ ഒരാഴ്ച 1,84,319 പരിശോധനകളാണ് നടത്തിയത്. അതിൽ 9577 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 15 മുതൽ 21വരെ 2,26,772 പരിശോധനകൾ നടത്തിയതിൽ 12,905 പേർ പോസിറ്റിവായി. 22 മുതൽ 28വരെ വീണ്ടും പരിശോധനകൾ ഉയർത്തി. 2,54,995 പരിശോധനകളിൽ 15,122 പേർക്കും രോഗം സ്ഥിരീകരിച്ചു. അവിടെനിന്നാണ് ഒറ്റയടിക്ക് പരിശോധനകൾ കുറച്ചത്.
ഇതിനിടെ, രോഗികളുടെ എണ്ണം ഉയരുന്നത് കണക്കിലെടുത്ത് 'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന പ്രചാരണ പരിപാടിക്ക് ആരോഗ്യവകുപ്പ് തയാറെടുക്കുന്നുണ്ട്. കടയില്‍ പോകുന്നത് ആഴ്ചയില്‍ ഒരുതവണയായി ചുരുക്കുക, ഷോപ്പിങ്ങിന് അടുത്ത കടകള്‍ തെരഞ്ഞെടുക്കുക, പുറത്ത് ചെലവഴിക്കുന്ന സമയം കുറക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ബോധവത്കരണത്തിന് തുടക്കമിടാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.