വെള്ളമുണ്ട: കോവിഡ് കാലത്തെ പ്രതിസന്ധിയിൽ പൊതുഗതാഗത സംവിധാനം കുറഞ്ഞതോടെ ഇരുചക്രവാഹനങ്ങൾ വാങ്ങിയവർ ലൈസൻസെടുക്കാനാവാതെ വലയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പിെൻറ വാഹന പരിശോധന ഉൾപ്രദേശങ്ങളിലേക്ക് നീട്ടിയതോടെ കുടുങ്ങുന്നതിൽ ഏറെയും ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരാണ്. 2020 മാർച്ച് മുതൽ കോവിഡ് നിയന്ത്രണങ്ങൾ ആരംഭിച്ചതോടെ പൊതു ഗതാഗത സംവിധാനം താറുമാറാണ്. ഇതോടെ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുന്നവർ വർധിച്ചു.
ഈ കാലയളവിൽ ലൈസൻസ് തരപ്പെടുത്താനാവാത്തവരാണേറെയും. മോട്ടോർ വാഹന വകുപ്പ് ഡിജിറ്റൽ പരിശോധനയിൽ വാഹനത്തിെൻറ നമ്പറും ലൈസൻസ് ഇല്ലെങ്കിൽ ഓടിച്ച വ്യക്തിയുടെ ഫോട്ടോയും എടുത്ത് ഇ-പോസ് മെഷീനിലോ മൊബൈലിലോ കുറ്റാരോപണ പത്രിക തയാറാക്കുകയാണ്.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് ഇപ്പോഴത്തെ നിയമം അനുസരിച്ച് 10,000 രൂപ പിഴ അടക്കേണ്ടി വരും. അതേസമയം, ലൈസൻസില്ലാത്ത ആളുകൾക്ക് മോട്ടോർ വാഹന വകുപ്പിെൻറ വെബ്സൈറ്റിൽ കയറി ഫീസ് ഒടുക്കി ലേണേഴ്സ് ലൈസൻസ് കരസ്ഥമാക്കാം എന്ന് അധികൃതരും പറയുന്നു.
അതിനുള്ള ടെസ്റ്റ് അവരവരുടെ വീട്ടിൽനിന്നുതന്നെ മൊബൈലിലോ കമ്പ്യൂട്ടറിലോ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും വയനാട് പോലുള്ള പിന്നാക്ക ജില്ലകളിൽ ഈ സംവിധാനം കൃത്യമായി ഉപയോഗപ്പെടുത്താനുമാവുന്നില്ല. പകരം സംവിധാനം ഇല്ലാത്തതിനാൽ ലൈസൻസില്ലാതെ യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നവർ പോലും നടപടിക്ക് വിധേയരാവുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.