കോവിഡ്​: സാഹചര്യം ഗുരുതരം; സാധ്യമായ എല്ലാവഴികളും തേടും -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്​ കോവിഡ്​ വ്യാപനം ആശങ്കാജനകമായ നിലയിലേക്ക്​ നീങ്ങുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. രോഗികളുടെ എണ്ണം വർധിച്ചതിനാനുപാതികമായി മരിക്കുന്നവരുടെ എണ്ണവും വർധിച്ചു. രോഗ വ്യാപനത്തി​െൻറ പ്രധാന കാരണം ആൾക്കൂട്ടമാണ്​. ഇത്​ ഒഴിവാക്കാൻ ​ ക്രമീകരണങ്ങൾ ശക്തമാക്കും.

ആദ്യഘട്ടത്തിൽ രോഗവ്യാപന തോത് നിർണയിക്കുന്ന മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ കേരളം മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. ഗുരുതരമായ അടിയന്തര സാഹചര്യമാണ് മുന്നിൽ. ആവശ്യമായ ക്രമീകരണം എല്ലാ തലത്തിലും ഒരുക്കും. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നതനുസരിച്ച് ഗൃഹചികിത്സ നടപ്പാക്കും. നമുക്ക് പരിചിതമല്ലാത്ത സാഹചര്യത്തെ മറികടക്കാൻ സാധ്യമായ എല്ലാ വഴികളും തേടേണ്ടി വരും. ആവശ്യമായ തീരുമാനം എടുക്കാൻ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്ക് ധരിക്കാത്ത കേസുകളിൽ പിഴ വർധിപ്പിക്കും

പൊലീസിന് ക്രമസമാധാന പാലനത്തിൽ ശ്രദ്ധക്കേണ്ടി വന്നത്​ കോവിഡ് പോരാട്ടത്തിൽ തടസ്സമായി വന്നു. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാസ്ക് ധരിക്കാത്ത കേസുകളിൽ പിഴ വർധിപ്പിക്കും. അകലം പാലിക്കാത്ത കട ഉടമകൾക്കെതിരെ നടപടി എടുക്കും. കട അടച്ചിടേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ പങ്കെടുക്കാവുന്നത്. ശവദാഹത്തിന് 20 പേർ.

ഗസ്റ്റ്ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും

രോഗവ്യാപനം തടയാൻ ഇന്നുള്ള സംവിധാനം മാത്രം പോരെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. പുതിയ ആളുകളെ സഹായത്തിന് നൽകേണ്ടി വരും. സംസ്ഥാന സർക്കാർ സർവിസിൽ ഗസ്റ്റ്ഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ സഹായിക്കാൻ പറ്റിയവരാണ്. ഇവരുടെ ലിസ്റ്റ് തയാറാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇവർക്ക് ചുമതല നൽകും. പ്രത്യേകമായ അധികാരങ്ങളും തൽക്കാലം നൽകും.

പോസ്റ്റ് കോവിഡ് ക്ലിനിക്ക് സ്ഥാപിക്കും

225 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെൻറ്​ സെൻററുകളുണ്ട്. കോവിഡ് ഭേദമായതിനുശേഷം മറ്റുരോഗങ്ങൾ വരുന്നവർക്ക് ചികിത്സയ്ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്ക് സ്ഥാപിക്കും.

കോഴിക്കോട് സ്ഥിതി ഗുരുതരം

കോഴിക്കോട് ജില്ലയിൽ സ്ഥിതി ഗുരുതരമാണ്​. ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ അവിടെയാണ്, 918 പേർ. അതിൽ തന്നെ 900 പേർക്ക് സമ്പർക്കം മൂലം. കോട്ടയം ജില്ലയിൽ എല്ലായിടത്തും കോവിഡ് ബാധിതരുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.