തിരുവനന്തപുരം: കോവിഡ് ആശങ്കജനകമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കർശനമാക്കിത്തുടങ്ങി. ഇന്ന് മുതൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ഇതൊക്കെയാണ്
- സിനിമ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്പോര്‍ട്സ് കോംപ്ലക്സ്, നീന്തല്‍കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്പനകേന്ദ്രങ്ങള് എന്നിവയുടെ പ്രവര്‍ത്തനം നിർത്തിവെക്കും
- പള്ളികളിൽ പരമാവധി 50 പേരെയേ പങ്കെടുപ്പിക്കാന്‍ പാടുള്ളു. ചെറിയ പള്ളികളിൽ ഇതിലും ചുരുക്കണം.
- കടകളും ഹോട്ടലുകളും രാത്രി 7.30 വരെയേ പ്രവർത്തിക്കാവൂ. എന്നാല്‍, ഒമ്പതുവരെ ഹോട്ടലുകളിൽ ഭക്ഷണം പാർസലായി നല്‍കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങൾ രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും
- രാത്രികാല നിയന്ത്രണം തുടരും. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ച അഞ്ചു മണിവരെ ഒരു തരം ഒത്തുചേരലും പാടില്ല. അവശ്യസേവനങ്ങള്‍ക്കും ആശുപത്രികള്‍, മരുന്നു ഷോപ്പുകള്‍, പാല്‍വിതരണം, മാധ്യമങ്ങള്‍ എന്നിവക്കും നിയന്ത്രണത്തില്‍നിന്ന് ഒഴിവുണ്ട്.
- വോട്ടെണ്ണല്‍ നടക്കുന്ന മേയ് രണ്ടിനും അടുത്ത ദിവസങ്ങളിലും ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കും. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ പോകരുത്. വോട്ടെണ്ണാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിങ് ഏജൻറുമാര്‍ എന്നിവര്‍ക്കേ വോട്ടെണ്ണല്‍ കേന്ദ്രത്തിൽ പ്രവേശനമുണ്ടാകൂ. രണ്ടു ഡോസ് വാക്സിന് എടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയിൽ നെഗറ്റിവായവര്ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.