നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ നിലവിൽ കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും അയൽപക്ക സംസ്ഥാനമായ കേരളത്തിലെ കോവിഡ് വർധനവ് ആശങ്ക പരത്തുന്നതായി മന്ത്രി ടി. മനോ തങ്കരാജിെൻറ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ ആരോഗ്യ വിദഗ്ധർ ആശങ്ക അറിയിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ ഓണാവധിക്ക് കന്യാകുമാരി ജില്ലയിൽ തിരികെ എത്തുന്ന തൊഴിലാളികൾ ഉൾപ്പെടെ എല്ലാവരെയും കർശനമായി പരിശോധനയ്ക്ക് വിധേയമാക്കും.
ഒരു തവണയോ അല്ലെങ്കിൽ രണ്ട് ഡോസ് കോവിഡ് വാക്സിനേഷൻ എടുത്തതിെൻറ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കളിയിക്കാവിള, കാക്കാവിളാ, ചൂഴാൽ, നെട്ട തുടങ്ങിയ പരിശോധന കേന്ദ്രങ്ങൾ വഴി ആൾക്കാരെ ജില്ലയിൽ പ്രവേശിപ്പിക്കൂ. ജില്ലയിൽ മുപ്പത് ശതമാനത്തിൽ കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകി കഴിഞ്ഞു.
കോവിഡിെൻറ മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ജില്ലയിലെ ഒമ്പത് ശിശു സംരക്ഷണ കേന്ദ്രങ്ങളിലും അടിയന്തര നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ആശുപത്രികളിൽ വേണ്ടത്ര കിടക്കകളും ഓക്സിജൻ സിലിണ്ടറുകളും പ്ലാൻഡുകളും തയ്യാർ നിലയിലാണ്. പൊതുജനങ്ങൾ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് സർക്കാരിെൻറ നിർദ്ദേശങ്ങൾ അനുസരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ജില്ലാ കലക്ടർ എം. അരവിന്ദ്, മെഡിക്കൽ കോളജ് ഡീൻ ഡോ. തിരുവാശകമണി, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ. പ്രഹ്ളാദൻ ഉൾപ്പെടെ വിവിധ വകുപ്പ് തല ഉദ്ദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.