എ.എ റഹീമിനും കുടുംബത്തിനും കോവിഡ്

തിരുവനന്തപുരം: ഡി.വൈ.എഫ്​.ഐ അഖിലേന്ത്യ പ്രസിഡന്‍റ്​ എ.എ റഹീമിനും കുടുംബത്തിനും കോവിഡ്​. റഹീമിനും ഭാര്യ അമൃതക്കും മകൻ ഗുൽമോഹറിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. എ.എ റഹീം തന്നെയാണ്​ ഫേസ്​ബുക്കിലൂടെ കോവിഡ്​ സ്ഥിരീകരിച്ച വിവരം അറിയിച്ചത്​.

മുംബൈയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു മടങ്ങി വന്നതിന്​ പിന്നാലെ നടത്തിയ പരിശോധനയിലാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളോട്​ അടുത്തിടപഴകിയവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Tags:    
News Summary - Covid to AA Rahim and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.