നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത നാല് എം.എൽ.എമാർക്ക് കോവിഡ്

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എമാര്‍ക്ക് കോവിഡ്. നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍, കൊയിലാണ്ടി എം.എല്‍.എ കെ. ദാസന്‍, കൊല്ലം എം.എല്‍ എ. മുകേഷ്, പീരുമേട് എം.എല്‍.എ ബിജിമോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് പേരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കെ.ദാസനും ആന്‍സലനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്.

സഭ സമ്മേളനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 22 ന് പിരിയും. 28ാം തീയതി വരെ സഭ സമ്മേളനം ചേരാനായിരുന്നു നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കോവിഡ് കണക്കിലെടുത്ത് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു.

Tags:    
News Summary - covid to four MLAs who attended the assembly session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.