തിരുവനന്തപുരം: കോവിഡ് മഹാമാരിയിലൂടെ ദുരിതത്തിലായി തീർന്ന രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി സുപ്രീംകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ മാസ് ഇ-മെയിൽ കാമ്പയിൻ സംഘടിപ്പിക്കും. മുൻ ഹൈകോടതി ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഇ-മെയിൽ അയച്ച് കാമ്പയിൻ ഉദ്ഘാടനം ചെയ്യും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കോവിഡ് ബാധിതരായവർക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുക, കോവിഡ് വ്യാപനത്തിലൂടെയും ലോക്ക്ഡൗണിലൂടെയും വരുമാന നഷ്ടം ഉണ്ടായവർക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തുടനീളം പ്രവർത്തകർ ഇ-മെയിൽ അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.