മലപ്പുറത്ത് ഇന്ന് 395 പേർക്ക് കോവിഡ്; ഏറ്റവും കൂടിയ പ്രതിദിന രോഗികൾ

മലപ്പുറം: ജില്ലയിൽ 395 പേർക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്. 377 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 240 പേര്‍ രോഗമുക്തരായി. ജില്ലയിൽ ആകെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 6929 ആയി.

ഇന്ന് 11 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

1883 പേരെ ഇന്ന് പ്രത്യേക നിരീക്ഷണത്തിലാക്കി. ജില്ലയില്‍ ആകെ 41,934 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 2,818 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 232 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 11, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 82, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 178, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 62, പെരിന്തല്‍മണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 87, പെരിന്തല്‍മണ്ണ ഇ.എം.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഏഴ്, കീഴാറ്റൂര്‍ അല്‍ ഷിഫ കോളജ് ഓഫ് ഫാര്‍മസിയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 222, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 24, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 205, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 740, കോട്ടക്കല്‍ മിംസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 23, വീടുകളിലെ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ 14 പേരും 931 പേര്‍ മറ്റ് ചികിത്സാ സംവിധാനങ്ങളിലുമാണ് കഴിയുന്നത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുമാണ്.

വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ല കലക്ടർ അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.