ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ഈ മാസം 16 മുതൽ ആരംഭിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ വാക്സിനുകള്‍ക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിന് നല്‍കുക. രണ്ടാംഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാങ്ങളുള്ളവര്ക്കുമാണ് നല്‍കുന്നത്. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്സിന് നല്‍കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കോവിൻ ആപ്പ് ഉപയോഗിച്ചാണ് ഏറ്റവും വലിയ വാക്സിൻ ഡ്രൈവ് നിയന്ത്രിക്കുക. വാക്സിൻ നൽകുന്നവർക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ മൊബൈൽ ഫോണിൽ നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.