കൊച്ചി: ലക്ഷദ്വീപിൽ വാക്സിനേഷൻ വേഗത്തിലാക്കണമെന്ന ആവശ്യം മാസങ്ങൾ പിന്നിടുമ്പോഴും മന്ദഗതിയിൽ. രണ്ട് ഡോസ് വാക്സിൻ നൽകിയത് 11,079 പേർക്ക് മാത്രമാണ്. ചൊവ്വാഴ്ച ഒന്നാം ഡോസ് 70 പേർക്കാണ് നൽകാനായത്. 628 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
അധികൃതർ കാര്യക്ഷമമായ പ്രവർത്തനം നടത്തിയിരുന്നെങ്കിൽ അറുപത്തയ്യായിരത്തോളം മാത്രം ജനസംഖ്യയുള്ള ലക്ഷദ്വീപിൽ പൂർണമായും വാക്സിൻ നൽകാനാകുമായിരുന്നു. കേരളത്തിൽ 37.39 ലക്ഷം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചപ്പോഴാണ് കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ വാക്സിനേഷൻ ഇഴയുന്നത്.
കോവിഡ് സ്ഥിരീകരണ നിരക്ക് കുറഞ്ഞുവരുകയാണ്. ഇടക്ക് വീണ്ടും കുതിച്ചുയർന്ന രോഗസ്ഥിരീകരണ നിരക്ക് 0.64 ആയി കുറഞ്ഞു. 1708 പേരെ പരിശോധിച്ചപ്പോൾ 11 പേർക്കാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച 1.97 ആയിരുന്നു ടി.പി.ആർ. നിലവിൽ ഓക്സിജൻ പിന്തുണ ആവശ്യമുള്ളതും ഐ.സി.യുവിൽ കഴിയുന്നതുമായ ആരും ലക്ഷദ്വീപിൽ ചികിത്സയിലില്ല എന്നതും ആശ്വാസം പകരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.