കൂത്തുപറമ്പ്: കണ്ണൂർ ജില്ലയിൽ വീണ്ടും പശുവിന് പേവിഷബാധ. ചിറ്റാരിപ്പറമ്പിലെ ഞാലിൽ ഹൗസിൽ ഇ. അരവിന്ദാക്ഷന്റെ പശുവിനാണ് ബുധനാഴ്ച പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചാല അമ്പലത്തിന് സമീപത്തെ വീട്ടിലെ പശു പേവിഷബാധയേറ്റ് ചത്തിരുന്നു. ഇതിന് പിന്നാലെയാണ് ചിറ്റാരിപ്പറമ്പിൽ സമാന സംഭവം. രണ്ടാഴ്ച മുമ്പ് പശുവിന്റെ കാലിന് മുറിവേറ്റതിനാൽ മൃഗാശുപത്രിയിലെത്തിച്ച് കുത്തിവെപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച മുതൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. പിന്നീട് സമയം കഴിയുന്തോറും പശു അക്രമാസക്തമായി. ബുധനാഴ്ച അക്രമ സ്വഭാവം രൂക്ഷമായതോടെയാണ് വെറ്ററിനറി ഡോക്ടർമാരെത്തി ദയാവധത്തിന് വിധേയമാക്കിയത്.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലോ സമീപത്തോ അടുത്ത കാലത്തൊന്നും പേവിഷബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ, പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. പശുവുമായി അടുത്ത് ഇടപഴകിയ ഉടമ അരവിന്ദാക്ഷനും അയൽവാസികളായ ചിലരും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ വാക്സിനേഷന് വിധേയരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.