പത്തിരിപ്പാല: സി.പി.എം പുറത്താക്കിയവരുടെ നേതൃത്വത്തിൽ പാലക്കാട് അകലൂർ കോട്ടക്കാട് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി രൂപവത്കരിച്ചു. സി.പി.എം പേരൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം കെ.കെ. നൗഷാദിെൻറ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ലക്കിടി പേരൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി നൗഷാദിെൻറ ഭാര്യ ഷംനയും ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നു.
ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഷംനയെയും ആഴ്ചകൾക്കു മുമ്പ് സിപി.എം പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പിലുണ്ടായ വിദ്വേഷമാണ് സി.പി.ഐയിലേക്ക് പോകാൻ കാരണമായതെന്ന് കരുതുന്നു.
യോഗത്തിൽ 23 പേർ പങ്കെടുത്തതായാണ് വിവരം. യോഗം സി.പി.ഐ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി ആർ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കെ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റി അംഗം മുരളി താരേക്കാട്, സി.പി.ഐ മണ്ണൂർ ലോക്കൽ സെക്രട്ടറി എൻ. തങ്കപ്പൻ, ഒ.പി. ലത്തീഫ് എന്നിവർ സംസാരിച്ചു. ഡിസംബർ 20ന് പഞ്ചായത്ത്തലത്തിൽ സി.പി.ഐ വിപുലമായ കൺവെൻഷൻ വിളിച്ചിട്ടുണ്ട്. 23 പേർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അന്ന് സ്വീകരണം നൽകും.
ഇതോടെ ലക്കിടി പേരൂർ പഞ്ചായത്തിലും സി.പി.ഐക്ക് ബ്രാഞ്ച് കമ്മിറ്റിയായി. നാലുവർഷം മുമ്പാണ് ഒരുവിഭാഗം ആളുകൾ സി.പി.എം വിട്ട് സമീപ പഞ്ചായത്തായ മണ്ണൂരിൽ സി.പി.ഐ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.