പാലക്കാട്
കെ.പി. സുരേഷ് രാജ് (മണ്ണാർക്കാട്)
സി.പി.െഎ പാലക്കാട് ജില്ല സെക്രട്ടറി. പരേതനായ സി.പി.ഐ നേതാവ് യു. മാധവെൻറ മകൻ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. എ.ഐ.എസ്.എഫ് ജില്ല പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
മുഹമ്മദ് മുഹ്സിൻ (പട്ടാമ്പി)
സിറ്റിങ് എം.എൽ.എ. എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. ജെ.എൻ.യു പ്രക്ഷോഭത്തിെൻറ മുന്നണിപ്പോരാളി. കാലാവധി തീരുന്ന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.
അജിത് കൊളാടി (തിരൂരങ്ങാടി)
സി.പി.ഐ ജില്ല അസിസ്റ്റൻറ് സെക്രട്ടറി. നിയമസഭയിലേക്ക് കന്നിയങ്കം. വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവേശനം. വിദേശത്തെ അധ്യാപകവൃത്തിക്ക് ശേഷം പാർട്ടി രംഗത്ത് സജീവ സാന്നിധ്യം.
കെ.ടി. അബ്ദുറഹ്മാൻ തെഞ്ചേരി (ഏറനാട്)
പൊതുമരാമത്ത് വകുപ്പ് എൻജിനിയറിങ് വിഭാഗത്തിൽ നിന്ന് 2017ൽ വിരമിച്ചു. സർവിസ് സംഘടന രംഗത്ത് സജീവമായിരുന്നു. ഇടതുപക്ഷ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.
ഡിബോണ നാസർ (മഞ്ചേരി)
സി.പി.ഐ മണ്ഡലം നിർവാഹക സമിതി അംഗമാണ് അബ്ദുൽ നാസർ (ഡിബോണ നാസർ). നിയമസഭയിലേക്ക് കന്നിയങ്കം. പാണ്ടിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ജി.എസ്. ജയലാൽ (ചാത്തന്നൂർ)
സിറ്റിങ് എം.എൽ.എ. 2011, 2016 തെരഞ്ഞെടുപ്പുകളിൽ ചാത്തന്നൂരിൽനിന്ന് ജയിച്ചു. സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗമായിരുന്നു. വിവിധ ട്രേഡ് യൂനിയനുകളുടെ ഭാരവാഹി.
ആർ. രാമചന്ദ്രൻ (കരുനാഗപ്പള്ളി)
സിറ്റിങ് എം.എൽ.എ. സി.പി.െഎ ജില്ല സെക്രട്ടറി, എൽ.ഡി.എഫ് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം. സിഡ്കോ ചെയർമാൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചു.
പി.എസ്. സുപാൽ (പുനലൂർ)
1996ൽ പിതാവും സി.പി.െഎ നേതാവുമായിരുന്ന പി.കെ. ശ്രീനിവാസെൻറ മരണത്തെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പുനലൂരിൽനിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടു. 2001ലും ജയിച്ചു. എ.െഎ.ൈവ.എഫ് സംസ്ഥാന പ്രസിഡൻറായിരുന്നു.
ചിറ്റയം ഗോപകുമാർ (അടൂർ )
സിറ്റിങ് എം.എൽ.എ. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം. കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായിരിക്കെയാണ് 2011ൽ അടൂരിൽ ആദ്യമത്സരത്തിനെത്തുന്നത്.
പി. പ്രസാദ് (ചേർത്തല)
എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്, എ.ഐ.വൈ.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ തവണ ഹരിപ്പാട് രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ടു.
സി.െക. ആശ (വൈക്കം)
സംവരണ മണ്ഡലമായ വൈക്കത്ത് ആശയുടെ രണ്ടാമൂഴമാണ്. എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡൻറും കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗവും സി.പി.ഐ ജില്ല കൗണ്‍സില്‍ അംഗവുമാണ്.
വാഴൂർ സോമൻ (പീരുമേട്)
വെയർഹൗസിങ് കോർപറേഷൻ ചെയർമാൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ്, ജില്ല കൗൺസിൽ അംഗം എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ്, ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂനിയൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
എൽദോ എബ്രഹാം (മൂവാറ്റുപുഴ)
സിറ്റിങ് എം.എൽ.എ. എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ്, സെക്രട്ടറി, പായിപ്ര പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ തുടങ്ങിയ ചുമതലകൾ വഹിച്ചു.
അഡ്വ. ജി.ആർ. അനിൽ (നെടുമങ്ങാട് )
സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. പത്തുവര്‍ഷം തിരുവനന്തപുരം നഗരസഭയില്‍ നേമം വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായിരുന്നു.
വി. ശശി (ചിറയിൻകീഴ്)
നിലവിലെ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ. രണ്ടുവട്ടം തുടർച്ചയായി ചിറയിൻകീഴ് മണ്ഡലത്തിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നു. 26 വർഷം സംസ്ഥാന സർക്കാർ സർവിസിൽ പ്രവർത്തിച്ചു.
പി. ബാലചന്ദ്രന് (തൃശൂര്‍)
കാലിക്കറ്റ് സർവകലാശാല നടത്തിയ സര്‍വകലാശാല പ്രസംഗ മത്സരത്തില്‍ 'ഇൻറലക്ച്വല്‍ ജയൻറ് ഓഫ് കേരള' ആയി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ സി.പി.ഐ ജില്ല അസി. സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവും 'കാംകോ' ചെയര്‍മാനുമാണ്. വാഗ്മി, ചെറുകഥാകൃത്ത്.
വി.ആര്. സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍)
സിറ്റിങ് എം.എൽ.എ. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന പരേതനായ വി.കെ. രാജെൻറയും സതിയുടെയും മകൻ. നിയമബിരുദധാരി.
ഇ.ടി. ടൈസണ്‍ -കയ്പമംഗലം
സിറ്റിങ് എം.എല്‍.എ. സെൻറ് അല്ബന എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്ററായിരിക്കെ രാജിവെച്ച് 2016ൽ കയ്പമംഗലത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കെ. രാജന്- ഒല്ലൂര്‍
സിറ്റിങ് എം.എല്‍.എയും ഗവ. ചീഫ് വിപ്പും. നിയമ ബിരുദധാരി. എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്.
ഇ. ചന്ദ്രശേഖരന് (കാഞ്ഞങ്ങാട്)
റവന്യൂമന്ത്രി. മൂന്നാം തവണയാണ് മത്സരിക്കാനൊരുങ്ങുന്നത്. സി.പി.ഐ ദേശീയ കൗണ്‍സിൽ അംഗവും സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും.
ഇ.കെ. വിജയൻ (നാദാപുരം)
സിറ്റിങ് എം.എല്‍. എ. വീണ്ടും അങ്കത്തിനിറങ്ങുന്നു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. 15 വര്‍ഷം കോഴിക്കോട് ജില്ല സെക്രട്ടറിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.