സി.പി.ഐയുടെ ആവശ്യം നിറവേറി; ഇത്‌ എൽ.ഡി.എഫിന്റെ വിജയം -ബിനോയ്‌ വിശ്വം

തിരുവനന്തപുരം: എ.ഡി.ജി.പി അജിത്‌കുമാർ വിഷയത്തിൽ ആവശ്യം നിറവേറിയെന്നും ഇത്‌ സി.പി.ഐയുടെ മാത്രം വിജയമല്ലെന്നും എല്‍.ഡി.എഫ് രാഷ്ട്രീയത്തിന്റെ വിജയമാണെന്നും സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ക്രമസമാധാന ചുമതലയിൽ നിന്ന്‌ എ.ഡി.ജി.പിയെ മാറ്റിയ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം.ആർ. അജിത്‌കുമാർ രണ്ട്‌ ആർ.എസ്‌.എസ്‌ നേതാക്കളെ കണ്ടകാര്യം ശ്രദ്ധയിൽപ്പെട്ട നിമിഷം മുതൽ അദ്ദേഹത്തെ ക്രമസമാധാന ചുമതലയിൽനിന്ന്‌ മാറ്റണമെന്നാണ് സി.പി.ഐ ആവശ്യപ്പെട്ടത്. അതു നിറവേറ്റപ്പെട്ടതിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക്‌ അഭിമാനമുണ്ട്‌. ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെയും മൂല്യത്തിന്റെയും പാതയിൽ മുന്നോട്ടുവരാൻ ശ്രമിക്കുന്ന എൽ.ഡി.എഫ്‌ സർക്കാർ ആ ദിശയിൽ കൈക്കൊണ്ട ഉചിതമായ തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച നിയമസഭ തുടങ്ങാനിരിക്കെ അജിത്‌കുമാറിനെതിരെ നടപടി എടുത്തില്ലെങ്കിൽ കടുത്ത തീരുമാനമെടുക്കാൻ ബിനോയ്‌ വിശ്വം രാത്രി സി.പി.ഐ ഓഫിസിൽ എത്തിയതിനു പിന്നാലെയാണ്‌ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന്‌ നീക്കിക്കൊണ്ടുള്ള ഉത്തരവ്‌ വന്നത്‌. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ കമ്യൂണിസ്റ്റ് പാര്‍‌ട്ടി ഓഫിസില്‍ സെക്രട്ടറിക്ക്​ എപ്പോഴും വരാമെന്ന മറുപടിയാണ്‌ ബിനോയ്‌ വിശ്വം നൽകിയത്‌.

Tags:    
News Summary - CPI demand fulfilled LDF's victory Binoy Viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.