പട്ടികജാതിക്കാരന്​ മർദ്ദനം; ഗ്രാമപഞ്ചായത്തംഗമായ സി.പി.ഐ നേതാവ് അറസ്​റ്റിൽ

അഞ്ചൽ: പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഗ്രാമപഞ്ചായത്തംഗത്തെ അറസ്​റ്റ്​ ചെയ്തു. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പൊടിയാട്ടുവിള വാർഡ് മെമ്പറും സി.പി.ഐ ജില്ല കമ്മിറ്റിയംഗവുമായ കെ.സി. ജോസാണ് അറസ്​റ്റിലായത്. കഴിഞ്ഞ മാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.

രാത്രിയിൽ വീട്ടിലെത്തി മർദ്ദിച്ച് മുറിവേൽപിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തുവെന്നു കാട്ടി പൊടിയാട്ടുവിള കുരുവിക്കുന്ന് കോളനിയിൽ സന്തോഷ് ഭവനിൽ തമ്പി (50) നൽകിയ പരാതിയിലാണ് അറസ്​റ്റ്​.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. പുനലൂർ ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.