തിരുവനന്തപുരം: നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ ജാതി പറഞ്ഞ് ആക്ഷേപിച്ച നേതാവിനെ ദേവസ്വം ബോർഡ് അംഗമായി നിയോഗിച്ച് സി.പി.െഎ. നിലവിൽ പാർട്ടിയുടെ പത്തനംതിട്ട ജില്ല കൗൺസിലംഗം അഡ്വ. മനോജ് ചരളേലാണ് തിങ്കളാഴ്ച സി.പി.െഎ പ്രതിനിധിയായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നത്.
സമൂഹ മാധ്യമങ്ങളിലും ദലിത് സംഘടനകളിലും നിന്ന് മനോജിെൻറ നിയമനത്തിനെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങളെ വകവെക്കാതെയാണ് സി.പി.െഎ സംസ്ഥാന നേതൃത്വം പദവി നൽകുന്നത്. 2017 ഫെബ്രുവരിയിൽ സി.പി.െഎ പത്തനംതിട്ട ജില്ല അസി. സെക്രട്ടറിയായിരുന്ന മനോജ് ചരളേൽ തെൻറ പ്രതിശ്രുത വധുവുമായി നടത്തിയ സ്വകാര്യ ഫോൺ സംഭാഷണത്തിലാണ് അന്ന് എം.എൽ.എയും നിലവിൽ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിനെ ജാതീയമായി ആക്ഷേപിച്ചത്.
പുറത്തായ ഫോൺ സംഭാഷണത്തിൽ അടൂർ റവന്യൂ സ്കൂൾ കലോത്സവത്തിന് മുന്നോടിയായുള്ള റാലിക്ക് പോയില്ലേയെന്ന യുവതിയുടെ ചോദ്യത്തോടെയാണ് വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ച സംഭാഷണം ആരംഭിക്കുന്നത്. സമ്മേളന അധ്യക്ഷൻ എം.എൽ.എയാണെന്ന് യുവതി പറയുേമ്പാഴാണ് ജാതി അധിക്ഷേപം മനോജ് നടത്തുന്നത്. ഇത് വിവാദമായേതാടെ മനോജിനെ സി.പി.െഎ അന്ന് പാർട്ടിയിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ, അതിനുശേഷം പാർട്ടി നേതൃത്വത്തിൽ തിരിച്ചെത്തിയ മനോജ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.െഎ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു.
പത്തനംതിട്ട കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറാകുകയും ചെയ്തു. നിലവിൽ പത്തനംതിട്ട ജില്ല കൗൺസിൽ അംഗവുമാണ് മനോജ്. ഡെപ്യൂട്ടി സ്പീക്കറെ ജാതി പറഞ്ഞ് ആക്ഷേപിച്ചയാളെ ദേവസ്വം ബോർഡിൽ അംഗമാക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒരേ തെറ്റിന് വീണ്ടും വീണ്ടും ശിക്ഷിക്കാൻ വകുപ്പില്ലെന്ന വിശദീകരണമാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.