പാലക്കാട്: ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ പാലക്കാട് ജില്ല എക്സിക്യൂട്ടിവ് അംഗവുമായ ഈശ്വരി രേശൻ കോൺഗ്രസിൽ ചേർന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവച്ച ശേഷം പാലക്കാട് ഡി.സി.സി ഒാഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സി.പി.െഎയുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്നെല്ലാം രാജിെവച്ചതായി അവർ അറിയിച്ചു. ഏതാനും നാളുകളായി താൻ പാർട്ടിയിൽനിന്ന് മാനസിക പീഡനം അനുഭവിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു. സി.പി.െഎയിൽ ഗ്രൂപ്അടിസ്ഥാനത്തിൽ സംഘടിത അടിച്ചമർത്തൽ നടക്കുകയാണ്.
പാർട്ടി തനിക്കെതിരെ ഉന്നയിച്ച പരാതികൾക്ക് മുഴുവൻ മറുപടി നൽകിയതാണ്. സി.പി.ഐക്ക് വേണ്ടിയല്ല, സി.പി.എം സമ്മർദത്തിന് വഴങ്ങിയാണ് ജില്ല നേതൃത്വം േബ്ലാക്ക് പ്രസിഡൻറ് സ്ഥാനത്തുനിന്ന് തെൻറ രാജി ആവശ്യപ്പെട്ടത്. നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട്ട് സീറ്റ് തനിക്ക് ലഭിക്കുമെന്നതിനാൽ അത് അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായും ഇൗശ്വരി പറഞ്ഞു. ആദിവാസി വനിതയായ തനിക്ക് ഒരു പരിഗണനയും തന്നില്ല. ബ്രാഞ്ച് സെക്രട്ടറിമാരടക്കം 200ാളം പ്രവർത്തകർ തന്നോടൊപ്പം സി.പി.െഎയിൽനിന്ന് രാജിവെച്ചതായും അവർ അവകാശപ്പെട്ടു.
കെ.ഇ. ഇസ്മയിൽ പക്ഷത്തുള്ള തന്നെ ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നതായും എതിർ ഗ്രൂപ്പുകാർ വ്യാജ ആേരാപണങ്ങൾ ഉയർത്തുന്നതായും ആേരാപിച്ച് ഇൗശ്വരി നേരേത്ത രംഗത്ത് വന്നിരുന്നു. അട്ടപ്പാടിയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൂടിയായ ഈശ്വരി രേശനെ മാറ്റുന്നതിന് പിന്നിൽ കരാർ ലോബിയും ഉണ്ടെന്നാണ് വാദം. ആദിവാസികൾക്കിടയിൽ ഏറെ സ്വാധീനമുള്ള ഇവരുടെ രാജി ഇടതുപക്ഷത്തിന് തലവേദനയാകും. യു.ഡി.എഫിന് മേൽക്കൈയുണ്ടായിരുന്ന അട്ടപ്പാടിയിലെ മൂന്ന് ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഈശ്വരി രേശെൻറ നേതൃത്വത്തിലാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.