വേങ്ങരയിൽ അത്ഭുതം നടന്നാൽ അതിശയം വേണ്ട -കാനം

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ അത്ഭുതം നടന്നാൽ അതിശയപ്പെടേണ്ടെന്ന്​ സി.പി.​െഎ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വർഗീയതയെ ചെറുക്കാനും മതനി​രപേക്ഷത ശക്​തിപ്പെടുത്താനും ഇടതിനേ കഴിയൂവെന്ന്​ വേങ്ങരയിലെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം മീറ്റ്​ ദ പ്രസിൽ പറഞ്ഞു.

വർഗീയത എതിർക്കുന്നതിൽ ജനാധിപത്യ പ്രസ്​ഥാനങ്ങൾ ഒരുമിച്ച്​ നിൽക്കണം. ഇതിനായി സംയുക്​ത വേദികൾ രൂപപ്പെടണം. ബി.ജെ.പി ഫാഷിസ്​റ്റ്​ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയാണ്​. മോദി സമ്പദ്​​ഘടന തകർത്തു. ജി.എസ്​.ടിയിലെ പുതിയ മാറ്റം ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണ്​. ഒറ്റ തെരഞ്ഞെടുപ്പ്​ എന്നത്​ അപ്രായോഗികവും അശാസ്​ത്രീയവുമാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - CPI Leader Kanam Rajendran react to Vengara by Election -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.