തിരുവനന്തപുരം: സോളാര്‍ കമീഷന് റിപ്പോര്‍ട്ടിലൂടെ മുഖം വികൃതമായ യു.ഡി.എഫിനെ തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ചതിലൂടെ രക്ഷിച്ചത് ആരാണെന്ന് ജനം വിലയിരുത്തട്ടെയെന്ന് സി.പി.െഎ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ്ബാബു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവനക്കുള്ള മറുപടിയായാണ് പ്രതികരണം.
സി.പി.ഐ സ്വീകരിക്കുന്ന നിലപാടുകള്‍ എൽ.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ്. ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് സി.പി.ഐക്ക് വേണ്ട, ആര്‍ക്കും എടുക്കാം. തോമസ് ചാണ്ടി ബുധനാഴ്ച രാജിവെക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തെ ആരും അറിയിച്ചിരുന്നില്ല. ഭരണഘടന ലംഘനം നടത്തി മന്ത്രിസഭക്കെതിരെ ഹൈകോടതിയെ സമീപിച്ച ഒരു വ്യക്തിയോടൊപ്പം മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്നായിരുന്നു സി.പി.ഐ നിലപാട്. താന്‍ മന്ത്രിസഭ യോഗത്തില്‍ പങ്കെടുക്കുമെന്ന് വെല്ലുവിളിച്ച് തോമസ് ചാണ്ടി സെക്രട്ടേറിയറ്റില്‍ എത്തിയപ്പോഴാണ് തങ്ങള്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്.
മന്ത്രി രാജിവെക്കുമെന്നുള്ള ധാരണ രാവിലെ ഉണ്ടായിരുന്നെന്ന് കോടിയേരി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയപ്പോഴാണ് അറിയുന്നത്. കലക്ടർമാരുടെ റിപ്പോർട്ടുകൾ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് ഇതുവരെ റവന്യൂ മന്ത്രി അറിഞ്ഞതായി തോന്നുന്നില്ല. മുഖ്യമന്ത്രി നിയമോപദേശം തേടിയത് റിപ്പോര്‍ട്ടിലെ വൈരുദ്ധ്യം കൊണ്ടാണെന്ന വെളിപ്പെടുത്തല്‍ കോടിയേരി വെളിപ്പെടുത്തുമ്പോഴാണ് അറിഞ്ഞതെന്നും പ്രകാശ് ബാബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.