പി. പ്രസാദിന് കൃഷിവകുപ്പ്, കെ. രാജന് റവന്യൂ; സി.പി.െഎ മന്ത്രിമാരുടെ വകുപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം:  രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ സി.പി.െഎ അംഗങ്ങളുടെ വകുപ്പുകളിൽ ധാരണയായി. കെ. രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കും. ജി.ആർ. അനിലിന് ഭക്ഷ്യ, പൊതുവിതരണവും ജെ. ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിക്കും. 

നാല് മന്ത്രിമാരെ കൂടാതെ സി.പി.െഎയിൽ നിന്ന് ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇന്നുണ്ടാകും.

പുതുമുഖങ്ങളെയാണ് ഇത്തവണ സി.പി.െഎ മന്ത്രിസഭയിലേക്ക് അയക്കുന്നത്. പാർട്ടി എക്സിക്യൂട്ടീവ് നിർദേശിച്ച പേരുകൾ സംസ്ഥാന കൌൺസിൽ അംഗീകരിക്കുകയായിരുന്നു. 

നാളെയാണ് സർക്കാറിൻെറ സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. സി.പി.എം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് തീരുമാനമാകും. 

Tags:    
News Summary - cpi ministers in 2nd pinarayi ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.