മന്ത്രി മാരുടെ മണ്ടത്തരങ്ങൾ സർക്കാറിന്​ കുഴപ്പമുണ്ടാക്കുന്നു –എം.എം. മണി

രാജാക്കാട് (ഇടുക്കി): സി.പി.ഐ മന്ത്രിമാര്‍ക്കെതിര രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എം.എം. മണി എം.എല്‍.എ. ഇടതു സര്‍ക്കാറിന്‍െറ ഭൂപരിഷ്കരണ നിയമത്തെ തള്ളി പ്പറഞ്ഞ് കോണ്‍ഗ്രസില്‍ ചേക്കേറിയ സി.പി.ഐയുടെ മന്ത്രിമാരാണ് റവന്യൂ, കൃഷി, സിവില്‍ സപൈ്ളസ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞ മണി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ പഠിക്കാന്‍ തയാറാകുന്നില്ളെന്നും കുറ്റപ്പെടുത്തി. രാജാക്കാട്ട് കര്‍ഷക സംഘം ജില്ല സമ്മേളനത്തിന്‍െറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മണി പേരെടുത്ത് പറഞ്ഞ് സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ചത്.

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു മുന്നണിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. എന്നാല്‍, എല്‍.ഡി.എഫ് വന്നിട്ടും ഇടുക്കി ജില്ലയില്‍ ഒന്നും ശരിയായിട്ടില്ല. ജില്ലയിലെ പ്രശ്നങ്ങള്‍ ശരിയാകണമെങ്കില്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഇറങ്ങേണ്ടിവരും. റവന്യൂ മന്ത്രിക്ക് കാസര്‍കോട് ജില്ലയിലെ പ്രശ്നങ്ങള്‍ മാത്രമേ അറിയൂ. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പഠിക്കാന്‍ അദ്ദേഹം തയാറാകുന്നില്ല. ഇടുക്കിയുടെ കാര്യങ്ങളില്‍ വിവരക്കേട് പറയുകയാണ്. ഇതേ അവസ്ഥയാണ് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനും. സംസ്ഥാനത്തെ പ്രശ്നങ്ങളെക്കുറിച്ച് ധാരണയില്ലാത്ത ചിലരാണ് നമ്മളെ ഭരിക്കുന്നത്. അതിന്‍െറ കുഴപ്പങ്ങള്‍ സര്‍ക്കാറിനുണ്ടെന്നും മണി പറഞ്ഞു.

‘മണ്ടത്തരത്തിനുള്ള അവാര്‍ഡ് മണിക്ക് നല്‍കണം’

മണ്ടത്തരത്തിന് അവാര്‍ഡുണ്ടെങ്കില്‍ അതിന് ഏറ്റവും അര്‍ഹത എം.എം. മണിക്കും ഇ.പി. ജയരാജനുമാണെന്ന് സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍. സി.പി.ഐ മന്ത്രിമാര്‍ക്കെതിരായ എം.എം. മണിയുടെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫിന്‍െറ ശത്രുക്കള്‍ക്ക് മാത്രമേ റവന്യൂ, കൃഷി മന്ത്രിമാരെ വിമര്‍ശിക്കാനാകൂ. എന്തും വിളിച്ചു പറയാന്‍ മണിക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ടോയെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണം.

സംസ്ഥാനത്ത് കാര്‍ഷിക പരിഷ്കരണം നടപ്പാക്കാന്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് സി.പി.ഐ. ഇടുക്കിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ തുടക്കമിട്ടത് സി.പി.ഐ മന്ത്രിയായിരുന്ന കെ.ടി. ജേക്കബാണ്. അന്ന് ഇത് അട്ടിമറിക്കാനാണ് മണിയുടെ പാര്‍ട്ടി ശ്രമിച്ചത്. മര്യാദയില്ലാതെ സംസാരിക്കാന്‍ മടിയില്ലാത്തയാളാണ് മണി. മന്ത്രിമാരെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍  മുഖ്യമന്ത്രിയെയോ മുന്നണി നേതാക്കളെയോ അറിയിക്കണം. ഒരു കമ്യൂണിസ്റ്റുകാരന്‍ പറയാന്‍ പാടില്ലാത്തതാണ് മണി പറഞ്ഞത്. ഇത് കൈയേറ്റക്കാരെയും ക്വാറി ഉടമകളെയും സഹായിക്കാനാണെന്നും ശിവരാമന്‍ പറഞ്ഞു.

Tags:    
News Summary - cpi ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.