തോമസ്​ ചാണ്ടി രാജിവെക്കണമെന്ന നിലപാടിൽ ഉറച്ച്​ സി.പി.​െഎ

തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ ഗതാഗത മന്ത്രി തോമസ്​ ചാണ്ടി രാജിവെക്കണമെന്ന നിലപാടിൽ ഉറച്ച്​ സി.പി.​െഎ. മന്ത്രി രാജിവെക്കണമെന്നാണ്​ പാർട്ടി നിലപാടെന്ന്​ സി.പി.​െഎ നിർവാഹക സമിതിയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇൗ നിലപാട്​ സി.പി.എമ്മിനെ അറിയിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ടെന്നാണ്​ സൂചന.

അതേ സമയം, ഞായറാഴ്​ച നടക്കുന്ന എൽ.ഡി.എഫ്​ യോഗം വരെ പരസ്യ പ്രതികരണം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്​. തോമസ്​ ചാണ്ടി വിഷയത്തിൽ  അഡ്വക്കറ്റ്​സ്​ ജനറലിനോട്​ നിയമോപദേശം തേടിയതിലും സി.പി.​െഎക്ക്​ അതൃപ്​തിയുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

തോമസ്​ ചാണ്ടി വിഷയത്തിൽ എ.ജി സർക്കാറിന്​  നിയമോപദേശം നൽകിയതി​​െൻറ പശ്​ചാത്തലത്തിലാണ്​ സി.പി.​െഎ നിലപാട്​ വീണ്ടും വ്യക്​തമാക്കിയത്​. കളക്ടറുടെ റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിലാണ്​ എ.ജി വെള്ളിയാഴ്​ച നിയമോപദേശം നൽകിയത്​. 

Tags:    
News Summary - CPI Stand on Thomas chandi issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.