കൊച്ചി: എറണാകുളത്ത് ഡി.ഐ.ജി ഓഫിസിലേക്ക് സി.പി.ഐ ജില്ല കമ്മിറ്റി നടത്തിയ മാര്‍ച്ചും തുടർന്നുണ്ടായ സംഘർഷവുമായ ി ബന്ധപ്പെട്ട് സി.പി.ഐ നേതാവ് അറസ്റ്റിൽ. മാർച്ചിനിടെ എൽദോ എബ്രഹാം എം.എൽ.എക്ക് നേെര ലാത്തിച്ചാർജ് നടത്തിയതിന െ തുടർന്ന് എറണാകുളം സെൻട്രൽ എസ്.ഐ വിപിൻദാസിനെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് പൊലീസ് നടപടി. സി.പി.ഐ െപരുമ്പാവൂ ർ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മണ്ഡലം ജോയൻറ് സെക്രട്ടറിയുമായ അൻസാർ അലി മാറമ്പള്ളിയെയാണ് പൊലീസിനെ ആക്ര മിച്ച കേസിൽ അറസ്റ്റ് ചെയ്തത്. കേസില്‍ എല്‍ദോ എബ്രഹാമും സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവും പ്രതികളാണ്.
എറണാകുളം അസി. കമീഷണര്‍ കെ. ലാല്‍ജിയെ അക്രമിച്ചതിനാണ് അൻസാർ അലിയെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. സ െക്രട്ടറി പി. രാജു, എല്‍ദോ എബ്രഹാം എന്നിവരടക്കം 300 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ക്രൈം ഡിറ്റാച്ച്മെൻറിനാണ് അന്വേഷണ ചുമതല. സമരത്തിൽ പെങ്കടുത്ത പ്രവർത്തകരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് അപലപനീയമാണെന്ന് എൽദോ എബ്രഹാം പറഞ്ഞു. സമരം സമാധാനപരമായിരുന്നു എന്നും പൊലീസിനെ ആക്രമിക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളത്ത് സി.പി.ഐയും പൊലീസും വീണ്ടും ഏറ്റുമുട്ടലിലേക്ക്
കൊച്ചി: ഡി.ഐ.ജി ഓഫിസ് മാർച്ചിനിടെ എൽദോ എബ്രഹാം എം.എൽ.എക്ക് പരിക്കേറ്റ സംഭവത്തിൽ എസ്.ഐയെ സസ്പെൻഡ് ചെയ്ത് സർക്കാർ സി.പി.ഐയുടെ രോഷം തണുപ്പിച്ചെങ്കിലും മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ പ്രവർത്തകനെ അറസ്റ്റ് ചെയ്തതോടെ എറണാകുളത്ത് പൊലീസും പാർട്ടിയും വീണ്ടും ഏറ്റുമുട്ടലിലേക്ക്. എം.എൽ.എക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസിനെതിരെ നടപടി വേണ്ടെന്ന ഡി.ജി.പിയുടെ ശിപാർശ തള്ളി എസ്.ഐയെ സസ്പെൻഡ് ചെയ്തതോടെ മുഖം രക്ഷിച്ചെടുത്ത സി.പി.ഐക്ക് പ്രവർത്തകെൻറ അറസ്റ്റ് അപ്രതീക്ഷിത തിരിച്ചടിയായി. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ് എന്ന് പൊലീസ് പറയുേമ്പാൾ പ്രതികാര നടപടിയാണെന്നാണ് സി.പി.ഐയുടെ ആരോപണം.
വൈപ്പിൻ സർക്കാർ കോളജിൽ എസ്.എഫ്.ഐ ആക്രമണത്തിൽ പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ കാണാൻ ആശുപത്രിയിലെത്തിയ സി.പി.ഐ ജില്ല സെക്രട്ടറി പി. രാജുവിനെ ഡി.വൈ.എഫ്.ഐക്കാർ തടഞ്ഞപ്പോൾ ഇടപെടാതിരുന്ന ഞാറക്കൽ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജൂലൈ 23ന് എറണാകുളത്തെ ഡി.ഐ.ജി ഓഫിസിലേക്ക് സി.പി.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എം.എൽ.എ എൽദോ എബ്രഹാം, പി. രാജു എന്നിവർക്കടക്കം പരിക്കേറ്റു.
നിരന്തരം ആവശ്യപ്പെട്ടിട്ടും സംഭവത്തിൽ പൊലീസിനെതിരെ നടപടി ഇല്ലാതിരുന്നത് സി.പി.ഐ ജില്ലാ നേതൃത്വത്തെയും എം.എൽ.എയെയും പ്രതിസന്ധിയിലാക്കി. ജില്ലയിൽ സി.പി.എം-സി.പി.ഐ ബന്ധം കൂടുതൽ വഷളാകാനും ഇതിനിടയാക്കി. ഇതിനിടെയാണ് സെൻട്രൽ എസ്.ഐ വിബിൻദാസിനെ ഞായറാഴ്ച സസ്പെൻഡ് ചെയ്തത്. ഇതിനെ സ്വാഗതം ചെയ്ത സി.പി.ഐ ജില്ല നേതൃത്വം, ഞാറക്കൽ സി.ഐക്കെതിരെയും നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് തിങ്കളാഴ്ച അറിയിച്ചു. ഇതിന് പിന്നാെലയാണ് സി.പി.ഐ പെരുമ്പാവൂർ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മണ്ഡലം ജോ. സെക്രട്ടറിയുമായ അൻസാർ അലിയെ അറസ്റ്റ് ചെയ്തത്.
ജൂൈല 23ന് നടന്ന മാർച്ചിെൻറ പേരിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ്, ഇപ്പോൾ എസ്.ഐയെ സസ്പെൻഡ് ചെയ്തതിന് പ്രതികാരം വീട്ടുകയാണെന്നും ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പി. രാജു പറഞ്ഞു. പൊലീസിനെതിരായ നടപടി വൈകിയതും ഒടുവിലത് എസ്.ഐയിൽ മാത്രം ഒതുങ്ങിയതും അണികളോട് വിശദീകരിക്കാൻ ജില്ല നേതൃത്വം പാടുപെടുന്നതിനിടെയാണ് പ്രാദേശിക നേതാവിെൻറ അറസ്റ്റ് പുതിയ വിവാദത്തിന് തുടക്കമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.