ധീരജിന്റെ സംസ്‌കാരത്തിനായി സ്ഥലം വിലയ്ക്ക് വാങ്ങി സി.പി.എം; സ്മാരകം നിര്‍മിക്കും

കണ്ണൂര്‍: ഇടുക്കി ഗവ. എന്‍ജിനീയറി കോളജില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ധീരജിന്റെ സംസ്‌കാരത്തിനായി സി.പി.എം എട്ട് സെന്റ് സ്ഥലം വാങ്ങി. ധീരജിന്റെ വീടിന് സമീപത്ത് തന്നെയാണ് സ്ഥലം വിലക്ക് വാങ്ങിയത്.

ഇവിടെ ധീരജിനായി സ്മാരകം നിര്‍മിക്കും.

തളിപ്പറമ്പില്‍ ചൊവ്വാഴ്ച വൈകുന്നേരം നാലിന് ശേഷം ഹര്‍ത്താല്‍ ആചരിക്കും.

അതേസമയം, പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാള്‍ അടക്കം ആറു പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി.

Tags:    
News Summary - CPIM buys land for Dheeraj's funeral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.