തിരുവനന്തപുരം: ലോക്ഡൗൺ കാലാവധി അവസാനിക്കുംവരെ സംസ്ഥാനത്ത് മദ്യവിൽപന വേണ്ടെന്ന സർക്കാർ നിലപാടിന് സി.പി.എം സെക്രേട്ടറിയറ്റ് യോഗത്തിെൻറ പിന്തുണ. മേയ് 17ന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് സർക്കാർ തീരുമാനമെടുത്താൽ മതിയെന്നാണ് സി.പി.എം തീരുമാനം.
അടുത്തയാഴ്ച മുതൽ കള്ളുഷാപ്പുകൾ മാത്രമാണ് തുറക്കുന്നത്. സംസ്ഥാനത്ത് കോവിഡിനെ ഏകദേശം നിയന്ത്രിക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ ഇനി രോഗബാധിതരുടെ എണ്ണം കൂടിയാൽ അത് തിരിച്ചടിയാകുമെന്നാണ് സർക്കാറും സി.പി.എമ്മും വിലയിരുത്തുന്നത്.
ഒാൺെലെൻ മദ്യവിൽപനയാകാമെന്ന് പൊലീസ്
തിരുവനന്തപുരം: കേരളത്തിലും ഒാൺലൈൻ മദ്യവിൽപനയാകാമെന്ന് പൊലീസിെൻറ റിപ്പോർട്ട്. ഡി.ജി.പി ലോക്നാഥ് ബെഹ്റ റിപ്പോർട്ട് സർക്കാറിന് കൈമാറി. ഒാൺലൈൻ മദ്യവിൽപനയാകാമെന്ന നിലയിലുള്ള സുപ്രീംകോടതി പരാമർശത്തിെൻറ പശ്ചാത്തലത്തിലാണ് നീക്കം.
എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ഒാൺലൈൻ മദ്യവിൽപന ആരംഭിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയും വ്യക്തമായ മറുപടി നൽകിയില്ല.
ലോക്ഡൗൺ അവസാനിക്കുന്ന 17ന് ശേഷം മദ്യശാലകൾ തുറന്നാൽ മതിയെന്ന തീരുമാനത്തിലാണ് സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.