കാഞ്ഞങ്ങാട്: ഏത് വിധേനയും വിജയം, അതല്ലെങ്കിൽ രണ്ടാംസ്ഥാനമെങ്കിലും എന്ന സി.പി.എം തീ രുമാനം ഇക്കുറിയും മഞ്ചേശ്വരത്ത് വിലപ്പോയില്ല. മാസങ്ങൾക്ക് മുമ്പുതന്നെ ജില്ലയില െ 12 ഏരിയ കമ്മിറ്റികളിൽനിന്നായി ഇരുന്നൂറോളം പ്രാദേശിക നേതാക്കളെ അണിനിരത്തി മണ്ഡ ലത്തിലാകെ പ്രചാരണത്തിന് നേതൃത്വം കൊടുത്തെങ്കിലും ഗുണമുണ്ടായില്ലെന്നതാണ് ഫലം ചൂണ്ടിക്കാട്ടുന്നത്.
പ്രാദേശിക സ്ഥാനാർഥിയെ ഇറക്കി ഭാഷാ ന്യൂനപക്ഷത്തെ ഒപ്പം നിർത്താമെന്ന മോഹവും വൃഥാവിലായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ജില്ലയിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും ഒന്നടങ്കം മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിട്ടും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.എച്ച്. കുഞ്ഞമ്പു നേടിയ 42565 വോട്ടിലേക്കെത്താൻ സാധിക്കാത്തത് സി.പി.എമ്മിന് തിരിച്ചടിയാണ്.
മാസങ്ങൾക്ക് മുമ്പുനടന്ന ലോക്സഭ തെരഞ്ഞെടുപ്പിനോട് താരതമ്യം ചെയ്യുേമ്പാൾ 5437 വോട്ട് കൂടുതൽ നേടിെയന്നത് മാത്രമാണ് ആശ്വാസം നൽകുന്ന കാര്യം.
Full View മണ്ഡലത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന എൽ.ഡി.എഫ് വാദവും അസ്ഥാനത്തായി. ഇക്കുറിയും രണ്ടാംസ്ഥാനത്ത് എത്തിയതിന് പുറമെ ബി.ജെ.പി 700 ഓളം വോട്ടുകൾ വർധിപ്പിക്കുകയും ചെയ്തു. ഒരുഘട്ടത്തിൽ പാർട്ടി വോട്ട് മുഴുവൻ ശങ്കർറൈക്ക് തന്നെ ഉറപ്പിക്കാനും ഇതുമൂലം ബി.ജെ.പി വിജയിക്കുന്ന സാഹചര്യമുണ്ടായാലും പ്രശ്നമില്ലെന്ന തീരുമാനവുമായിട്ടായിരുന്നു നേതൃത്വം മുന്നോട്ടുപോയത്. എന്നാൽ, ബി.ജെ.പി ജയിക്കുമെന്ന ഭീതി വോട്ടുകൾ യു.ഡി.എഫിൽ കേന്ദ്രീകരിക്കാൻ ഇടയാക്കുമെന്ന യാഥാർഥ്യം മനസ്സിലാക്കാൻ നേതൃത്വത്തിനായില്ല.
Full View
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.