തിരുവനന്തപുരം: നിയസഭയില്‍ ജി.എസ്.ടി ബിൽ ചര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.എം എം.എൽ.എമാർ. ജി.എസ്.ടിയിലൂടെ നികുതി വരുമാനം വർധിപ്പിക്കുമെന്നും സംസ്ഥാനത്തിന് ഗുണകരവുമാകുമെന്ന നിലപാട് ധനമന്ത്രി ആദ്യം മുതൽ സ്വീകരിച്ച പശ്ചാത്തലത്തിലാണ് എം.എൽ.എമാരുടെ വിമർശനം. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയക്കണമെന്ന പ്രമേയ ചർച്ചയിലായിരുന്നു പരാമർശങ്ങൾ. അസ്വീകാര്യമായ യാഥാർഥ്യമാണ് ജി.എസ്.ടിയെന്നായിരുന്നു സ്വരാജിെൻറ പ്രതികരണം. വിലകുറയാത്തതിെൻറ കാരണം സാേങ്കതികത്വം പറഞ്ഞോ വാക്കുകളുടെ ധാരാളിത്തംകൊണ്ടോ ചാർേട്ടാ ഗ്രാഫോ ഉപയോഗിച്ചോ ന്യായീകരിക്കാനാവില്ല. ജി.എസ്.ടി പ്രഖ്യാപനത്തിലൂടെ വലിയൊരു കൊള്ളയാണ് നടന്നതെന്നും സ്വാരാജ് കൂട്ടിച്ചേർത്തു.
സേവനമേഖല വിപുലമായ കേരളത്തിൽ സേവന നികുതി വഴിയുള്ള വരുമാനം നേട്ടമാകുമെന്നാണ് പറയുന്നതെന്നും ഇതു ശരിയല്ലെന്നും കണക്ക് ചൂണ്ടിക്കാട്ടി സുരേഷ് കുറുപ്പ് വിമർശിച്ചു. രാജ്യത്തെ സേവനനികുതിയുടെ മൊത്തം കണക്കിൽ 1.30 ശതമാനം മാത്രമാണ് കേരളത്തിൽനിന്നുള്ളത്. അതേസമയം, ടി.വി. രാജേഷ് മന്ത്രിക്ക് െഎക്യദാർഢ്യമറിയിച്ചു.
മറുപടി പ്രസംഗത്തിൽ പാർട്ടി നിലപാടിനൊപ്പമാണ് താനെന്ന് അടിവരയിടാൻ മന്ത്രി മറന്നില്ല. സംസ്ഥാനത്തിെൻറ നികുതി അധികാരങ്ങൾ കവർച്ച ചെയ്യപ്പെട്ടുവെന്നത് ശരിയാണെന്ന് മന്ത്രി പറഞ്ഞു. ജി.എസ്.ടി വന്ന ശേഷം സാധനങ്ങളുടെ വില കുറഞ്ഞിട്ടില്ല, മാത്രമല്ല കൂടി എന്നതും അനുഭവത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. ചെറുകിട മേഖലയിലും ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. തെൻറ നിലപാടുകളെല്ലാം പാർട്ടി അനുമതിയോടെയായിരുന്നു. അതിൽ ആർക്കും അതിരുകവിഞ്ഞ വേവലാതി വേണ്ട. ഇൗ സർക്കാർ അധികാരത്തിലേറുേമ്പാൾതന്നെ ജി.എസ്.ടി ലോക്സഭ പാസാക്കിയിരുന്നു. പിന്നീട് ഇതെങ്ങനെ സംസ്ഥാനത്തിന് അനുകൂലമാക്കാമെന്നതാണ് താൻ പരിഗണിച്ചതെന്നും െഎസക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.