പയ്യന്നൂർ ഫണ്ട് തട്ടിപ്പ്: ടി.ഐ. മധുസൂദനൻ എം.എൽ.എയെ തരംതാഴ്ത്തി, പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറിയെയും മാറ്റി

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എമ്മിൽ കോളിളക്കമുണ്ടാക്കിയ ഫണ്ട് തട്ടിപ്പിൽ കൂട്ട നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.ഐ മധുസൂദനൻ എം.എൽ.എയെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പരാതി ഉന്നയിച്ച പയ്യന്നൂർ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ ചുമതലയിൽനിന്നും മാറ്റി.

സ്ഥാനാർഥി എന്ന നിലയിലും സി.പി.എം അംഗം എന്ന നിലയിലും പുലർത്തേണ്ട ജാഗ്രത കാണിച്ചില്ല എന്ന വിമർശനമാണ് ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരെ ഉയർന്നത്. സി.പി.എമ്മിന്‍റെ പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗംഗാധരൻ, ടി. വിശ്വനാഥൻ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചു.

അതേസമയം, പൊതുപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ഫണ്ട് തട്ടിപ്പ് പരാതി ഉന്നയിച്ചതിന് ചുമതലയിൽനിന്നും മാറ്റപ്പെട്ട വി. കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. പാർട്ടിക്കെതിരെ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് നി​ർ​മി​ച്ച വ​ക​യി​ൽ 80 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ തി​രി​മ​റി ന​ട​ന്ന​താ​യാ​ണ് ആ​ദ്യം പ​രാ​തി ഉ​യ​ർ​ന്ന​ത്. ഒ​രു ന​റു​ക്ക് കു​റി​യു​ടെ തു​ക പൂ​ർ​ണ​മാ​യും ചി​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട് ര​സീ​ത് ബു​ക്കി​ന്റെ കൗ​ണ്ട​ർ ഫോ​യി​ൽ കാ​ണാ​നി​ല്ലെ​ന്നും ര​ക്ത​സാ​ക്ഷി കു​ന്ന​രു​വി​ലെ ധ​ന​രാ​ജ് കു​ടും​ബ സ​ഹാ​യ​ഫ​ണ്ടി​ലും സ​മാ​ന തി​രി​മ​റി​യു​ണ്ടാ​യെന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടി.​വി. രാ​ജേ​ഷും ജി​ല്ല ക​മ്മി​റ്റി​യം​ഗം പി.​വി. ഗോ​പി​നാ​ഥു​മാ​ണ് പ​രാ​തി അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

Tags:    
News Summary - action in CPIM Payyannur fund scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.