തിരുവനന്തപുരം: ബി.ജെ.പിയെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി ആരാധനാലയങ്ങളിൽ ഇടപെടണമെന്ന് സി.പി.എം. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുകയും അതേസമയം വർഗീയവാദികളുടെ കൈകളിലേക്ക് അവരെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്ന വിധവുമാകണം ഇടപെടലുകൾ. ബി.ജെ.പി ഒാരോ പ്രദേശത്തും എങ്ങനെ വേരുറപ്പിച്ചു, അവർ പ്രവർത്തനം എങ്ങനെ വ്യാപിപ്പിക്കുന്നു എന്നത് പരിശോധിച്ച് ആവശ്യമായ ഇടപെടൽ നടത്തണമെന്നും പാർട്ടി സമ്മേളനങ്ങളിൽ നേതാക്കൾക്ക് പ്രസംഗിക്കാൻ തയാറാക്കിയ രേഖ പറയുന്നു.
ക്ഷേത്ര വിശ്വാസികളെ വർഗീയവാദികളുടെ പിന്നിൽ അണിനിരത്തുന്ന രീതി ഇല്ലാതാക്കാൻ കഴിയുംവിധം ആരാധനാലയങ്ങളിൽ ഇടപെടണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും കാലഹരണപ്പെട്ട വിശ്വാസങ്ങളെ പലതിനെയും തിരിച്ചുകൊണ്ടുവരികയും ചെയ്താണ് ബി.ജെ.പി പ്രവർത്തനം വ്യാപിപ്പിച്ചത്.
ക്ഷേത്ര വാർഡുകൾ അവർ തുടർച്ചയായി ജയിക്കുന്നത് ഇതിെൻറ ഭാഗമാണ്. സംഘ്പരിവാർ അജണ്ടകൾ സമൂഹത്തിൽ വർഗീയവത്കരണം നടത്തുന്നുെവന്ന് പ്രചരിപ്പിക്കാനാവണം. ന്യൂനപക്ഷ വർഗീയത ആത്യന്തികമായി ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ആപത്തായി തീരുമെന്ന കാര്യവും പ്രചരിപ്പിക്കാനാവണം. പാർട്ടിക്ക് കീഴിലുള്ള ഗ്രന്ഥശാലകളെയും സാംസ്കാരിക സംഘടനകളെയും കലാസമിതികളെയും ക്ലബുകളെയും ഇത്തരം ആശയങ്ങൾെക്കതിരായ പ്രചാരണത്തിെൻറ വേദിയായി ഉപയോഗിക്കണം.
വർഗീയവാദികളുടെയും വലതുപക്ഷ ശക്തികളുടെയും ആക്രമണം ഉയർന്നുവരുേമ്പാൾ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കണം. അനാവശ്യമായി ഉണ്ടാവുന്ന ഏത് അക്രമവും പാർട്ടിയെ ബഹുജനങ്ങളിൽ നിന്ന് അകറ്റുമെന്ന് തിരിച്ചറിയണമെന്നും രേഖ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.