എടപ്പാള്‍: നാടോടിബാലികയെ പാർട്ടിനേതാവ് സി. രാഘവന് മര്‍ദിച്ച് പരിക്കേല്‍പ്പിച്ച െന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം എടപ്പാള്‍ ഏരിയ കമ്മിറ്റി വാര്ത്തകുറി പ്പില്‍ അറിയിച്ചു.
എടപ്പാളിൽ സി. രാഘവെൻറ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽനിന്ന് സാമഗ്രികൾ മോഷണം പോകുന്നത് പതിവായിരുന്നു. അതിനിടയിലാണ് ആറ് നാടോടിസ്ത്രീകളുടെ മോഷണശ്രമം രാഘവൻ കാണാൻ ഇടയായത്. ഇതുകണ്ട് നാടോടി സ്ത്രീകൾ വേഗത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തി.
ഇതിനിടെ, കൂട്ടത്തിലുള്ള പെൺകുട്ടി വീണ് തലക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇട നൽകാതെ മോഷണശ്രമം പിടിക്കപ്പെടുമെന്ന ഭയത്താൽ കുട്ടിയെയുംകൊണ്ട് അവർ കടന്നുകളയുകയാണുണ്ടായത്.
തുടർന്ന്, എടപ്പാൾ ഹോസ്പിറ്റലിൽ എത്തിയ ഇവർ ഡോക്ടർ നിമ വേണുഗോപാലിനോട് പറഞ്ഞത് നിലത്തുവീണ് പരിക്ക് പറ്റിയതാണെന്നാണ്. വസ്തുത ഇതായിരിക്കെ വ്യാജവാർത്ത ജനങ്ങൾ തിരിച്ചറിയുെമന്ന് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.