തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും രാജ്യസഭ പാര്‍ട്ടി നേതാവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റിലെ വിനു വി. ജോണ്‍ നടത്തിയ ആക്രമണ ആഹ്വാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ്.
ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ ഒന്നാണ് മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം. ജനാധിപത്യപരമായ സംവാദങ്ങളായിരിക്കണം അതിന്‍റ മുഖമുദ്ര. പരസ്‌പര ബഹുമാനത്തോടെ നടത്തുന്ന സംവാദങ്ങള്‍ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താൻ സഹായിക്കും. അതില്‍നിന്ന് വ്യത്യസ്‌തമായി മര്യാദയുടെ എല്ലാ സീമയും ലംഘിച്ച സമീപനമാണ് ഏഷ്യാനെറ്റ് ന്യൂസ് അവതാരകെൻറ ഭാഗത്തുനിന്നുണ്ടായത്.
ആക്രമണത്തിന് ആഹ്വാനം നല്‍കുന്ന ഈ നടപടി ഒരു കാരണവശാലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.