തിരുവനന്തപുരം: ബി.ജെ.പിയുടെ ആക്രമണം നേരിടുന്ന ത്രിപുരയിലെ സി.പി.എം പ്രവർത്തകരെ സഹായിക്കുന്നതിനായി കേരള കമ്മറ്റി സെപ്തംബർ 25ന് ധനശേഖരണം നടത്തും. 35,000 കേന്ദ്രത്തിൽ നടക്കുന്ന ധനശേഖരണത്തിൽ എല്ലാ പാർടി അംഗങ്ങളും സംഭാവന നൽകുമെന്ന് സി.പി.എം. സെക്രട്ടറിയേറ്റ് അറിയിച്ചു. ഹുണ്ടിക വഴിയും ധനം സമാഹരിക്കും.
''സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും ഓഫീസുകൾക്കും വസ്തുവകകൾക്കും നേരെ കൊടിയ ആക്രമണമാണ് ബി.ജെ.പി നടത്തുന്നത്. പ്രതിപക്ഷ നേതാവും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ അടക്കം നേതാക്കളും പ്രവർത്തകരും ആക്രമണത്തിനിരയായി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തിനിരയായ സഖാക്കളെ സഹായിക്കാൻ വേണ്ടിയുള്ള ധനസമാഹരണത്തിന് മുഴുവൻ സഖാക്കളും രംഗത്തിറങ്ങുക.'' -സി.പി.എം പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.