അതെ സർ, കൊള്ളരുതായ്​മക്കെതിരെ പൊരുതുന്നത്​ ഞങ്ങൾക്ക് ധർമസമരമാണ് -പി.മുജീബുറഹ്​മാൻ

സർക്കാരുകൾ ഏതായാലും അവരുടെ കൊള്ളരുതായ്​മക്കെതിരെ പൊരുതുന്നത് ഞങ്ങൾക്ക് ധർമസമരമാണെന്ന്​ ജമാഅത്തെ ഇസ്​ലാമി അസിസ്​റ്റൻറ്​ അമീർ പി.മുജീബുറഹ്​മാൻ. സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയെന്ന സി.പി.എം സംസ്​ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്​ണ​െൻറ പ്രസ്​താവനയോട്​ സമൂഹമാധ്യമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനെതിരേ കടുത്ത ഭാഷയിൽ കടന്നാക്രമണവും അദ്ദേഹം നടത്തിയിട്ടുണ്ട്​. മാഷാ അല്ലാ കാണിച്ച് പ്രതിയോഗികളെ വകവരുത്തലും ന്യൂനപക്ഷങ്ങൾക്കുമേൽ തീവ്രവാദ ചാപ്പകുത്തലുമാണ്​ സി.പി.എമ്മി​െൻറ ജോലിയെന്നും മുജീബുറഹ്​മാൻ കുറിച്ചു.

Full View

'മയക്കുമരുന്ന്, സ്വർണക്കള്ളക്കടത്ത്, മാഷാ അല്ലാ കാണിച്ച് പ്രതിയോഗികളെ വകവരുത്തൽ, ന്യൂനപക്ഷങ്ങൾക്കുമേൽ തീവ്രവാദ ചാപ്പകുത്തൽ,അവർക്കുമേൽ യു.എ.പി.എ ചുമത്തൽ, പ്രളയ ദുരിതാശ്വാസഫണ്ട് തിരിമറി, തുടങ്ങിയ വർഗീയ-ഗുണ്ടാ- മാഫിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതാണല്ലോ നിങ്ങ​ൾ'എന്നും അദ്ദേഹം എഴുതുന്നു. 'ഞങ്ങളും നിങ്ങളെപ്പോലെയാവണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. 'തറ' യും താരാപഥവും ഒന്നാവില്ല സർ'എന്ന്​ പറഞ്ഞാണ്​ ഫേസ്​ബുക്ക്​ പോസ്​റ്റ്​ അവസാനിക്കുന്നത്​. കുറിപ്പി​െൻറ പൂർണരൂപം.

സർക്കാർവിരുദ്ധ പ്രക്ഷോഭത്തിന് ചുക്കാൻ പിടിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയെന്ന് കൊടിയേരി സഖാവ്...അതെ സർ, സർക്കാരുകൾ ഏതായാലും അവരുടെ കൊള്ളരുതായ്മക്കെതിരെ പൊരുതുന്നത് ഞങ്ങൾക്ക് ധർമസമരമാണ്.എന്നാൽ നിങ്ങളോ? മയക്കുമരുന്ന്, സ്വർണക്കള്ളക്കടത്ത്, മാഷാ അല്ലാഹ് കാണിച്ച് പ്രതിയോഗികളെ വകവരുത്തൽ, ന്യൂനപക്ഷങ്ങൾക്കുമേൽ തീവ്രവാദ ചാപ്പകുത്തൽ, അവർക്കുമേൽ യു.എ.പി.എ ചുമത്തൽ, പ്രളയ ദുരിതാശ്വാസഫണ്ട് തിരിമറി,തുടങ്ങിയ വർഗീയ- ഗുണ്ടാ- മാഫിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരും കുടപിടിക്കുന്നവരും. നിങ്ങൾ പഠിച്ചത് നിങ്ങൾ ചെയ്യുന്നു.ഞങ്ങൾ പഠിച്ചത് ഞങ്ങളും ചെയ്യുന്നു. ഞങ്ങളും നിങ്ങളെപ്പോലെയാവണമെന്ന് വാശിപിടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. 'തറ' യും താരാപഥവും ഒന്നാവില്ല സർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.