താനൂർ: പൊതുയോഗത്തിൽ പെങ്കടുക്കാൻ ബൈക്കിൽ പോകുന്നതിനിടെ സി.പി.എം ജില്ലകമ്മിറ്റി അംഗം ഇ. ജയന് നേരെ അക്രമം. ഇദ്ദേഹമുൾപ്പെടെ എട്ട് സി.പി.എം പ്രവർത്തകരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഴൂർ ഇല്ലത്തപ്പടിയിൽ ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. അയ്യായയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് ആദ്യം അക്രമമുണ്ടായത്. പ്രവർത്തകർ ചിതറിയോടി. ഇതിനിടെ ഇതുവഴി ബൈക്കിൽ വരുന്നതിനിടയിലാണ് ജയന് നേരെ അക്രമമുണ്ടായതെന്നും ഒരുസംഘം ആർ.എസ്.എസ് പ്രവർത്തകർ ആയുധങ്ങളുമായി വന്നാണ് ആക്രമിച്ചതെന്നും സി.പി.എം പ്രവർത്തകർ പറഞ്ഞു.
അഭിജിത്ത്, വിവേക്, ഷാജി, മനോജ്, മണി തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ബൈക്ക് തടഞ്ഞ് നിർത്തിയാണ് ആക്രമിച്ചതെന്ന് ജയൻ പറഞ്ഞു. ഇദ്ദേഹത്തിന് തലക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഒഴൂർ പഞ്ചായത്തിൽ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.