തിരുവനന്തപുരം: സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വിവാദങ്ങൾ ഒഴിവാക്കാൻ ഭരണതലത്തിൽ ജാഗ്രത ഉണ്ടാവണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ മുന്നറിയിപ്പ്. സർക്കാറിെൻറ പ്രവർത്തനങ്ങൾ തൃപ്തികരമാണെങ്കിലും ചില മേഖലയിലെങ്കിലും കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും നേതൃത്വം വിലയിരുത്തി.
10 മാസത്തെ എൽ.ഡി.എഫ് സർക്കാറിെൻറ ഭരണം വിലയിരുത്തിയുള്ള സംസ്ഥാന സെക്രട്ടറിയുടെ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് ചേർന്ന രണ്ടുദിവസത്തെ സംസ്ഥാന െസക്രേട്ടറിയറ്റിൽ രേഖയിന്മേലുള്ള ചർച്ച വ്യാഴാഴ്ച ആരംഭിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് ചർച്ച. സെക്രേട്ടറിയറ്റിനെത്തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാന സമിതിയും ചേരുന്നുണ്ട്.
സർക്കാറിെൻറ പ്രവർത്തനം പല മേഖലയിൽ പിറകോട്ട് വലിയുന്നത് ഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിരവധി മേഖലയിൽ മെച്ചെപ്പട്ട പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. പക്ഷേ, വിവാദങ്ങൾ നേട്ടങ്ങളെ പൊതുസമൂഹത്തിൽ എത്തിക്കാൻ തടസ്സമാവുന്നു. ഭരണമുന്നണിയിൽനിന്നുതന്നെ ഉയരുന്ന അപസ്വരം ഇതിന് ഇടയാക്കുെന്നന്നും സി.പി.െഎയുടെ പേര് പരാമർശിക്കാതെ രേഖ പറയുന്നു. മുന്നണിക്കുള്ളിൽ അപസ്വരം ഉണ്ടാക്കുന്ന നടപടി പ്രോത്സാഹിപ്പിക്കരുത്.
ഉന്നത ഉദ്യോഗസ്ഥ തലത്തിലുണ്ടായ ഭിന്നതയും തർക്കവും സർക്കാറിെൻറ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടൽ ഇതിന് ഉടൻ തടയിട്ടു.പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ ഒന്നൊന്നായി നടപ്പാക്കുന്നതിൽ സർക്കാർ വിജയമാണ്. നവകേരള മിഷൻ പ്രവർത്തനങ്ങൾ ഉദാഹരണമായി എടുത്തുകാണിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.