സി.പി.എമ്മും ആർ.എസ്.എസും നാണയത്തി​െൻറ രണ്ടല്ല ഒരേ വശം –വി.ടി. ബൽറാം 

പ​ട്ടാ​മ്പി: സി.​പി.​എ​മ്മും ആ​ർ.​എ​സ്.​എ​സും ഒ​രു നാ​ണ​യ​ത്തി​​​െൻറ ര​ണ്ട്​ വ​ശ​ങ്ങ​ള​ല്ല, ഒ​രേ വ​ശം ത​ന്നെ​യാ​ണെ​ന്ന് വി.​ടി. ബ​ൽ​റാം എം.​എ​ൽ.​എ. പ​ട്ടാ​മ്പി​യി​ൽ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ച്ച ‘നാ​ട്ടൊ​രു​മ’​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

എ​ല്ലാ ഫാ​ഷി​സ്​​റ്റു​ക​ളും ഭ​യ​പ്പെ​ടു​ന്ന​ത് നാ​ക്കി​നെ​യാ​ണ്. കേ​ര​ള​ത്തി​ലെ സി.​പി.​എ​മ്മു​കാ​രു​ടെ ക​ണ്ണ് ചൂ​ഴ്‌​ന്നെ​ടു​ക്കു​മെ​ന്നാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ബി.​ജെ.​പി നേ​താ​വ് പ​റ​ഞ്ഞ​ത്. നാ​വ് പി​ഴു​തെ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യി​ലൂ​ടെ കേ​ര​ള​ത്തി​ലെ ഉ​ന്ന​ത സി.​പി.​എം നേ​താ​ക്ക​ൾ അ​താ​വ​ർ​ത്തി​ക്കു​ക​യാ​ണ്. പ​ത്ത​ടി കി​ട്ടു​മ്പോ​ൾ ഒ​ന്നെ​ങ്കി​ലും തി​രി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​ത് മ​നു​ഷ്യ​സ​ഹ​ജ​മാ​ണ്. 

സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രെ  വ്യ​ക്തി​ഹ​ത്യ​യും അ​ശ്ലീ​ല ആ​രോ​പ​ണ​ങ്ങ​ളും തു​ട​ർ​ന്ന​പ്പോ​ൾ ഒ​ര​ഭി​പ്രാ​യം പ​റ​ഞ്ഞ​ത് നി​വൃ​ത്തി​കേ​ടി​നാ​ലാ​ണ്. 
ആ ​വാ​ക്കു​ക​ളി​ലേ​ക്കോ സ​ന്ദ​ർ​ഭ​ത്തി​ലേ​ക്കോ ഇ​നി​യും ക​ട​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ പി​ന്മാ​റി​ല്ലെ​ന്നും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ബ​ൽ​റാം പ​റ​ഞ്ഞു. 

Tags:    
News Summary - CPM And RSS Same in One Coin-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.