തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെ. മ ുരളീധരൻ എം.എൽ.എ. ഇതിെൻറ നിയമസാധ്യത പരിശോധിച്ച് വരികയാണ്. ഇനിയും അരുംകൊല നടത്താൻ സി.പി.എമ്മിനെ അനുവദിക്ക ില്ല. അതിനായി ഏതറ്റംവരെയും പോകും. സി.ബി.െഎ അന്വേഷണത്തിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസിെൻറ കൈകൾ ബന്ധിച്ചിരിക്കുകയാണ്. അവരുടെ അന്വേഷണം തൃപ്തികരമല്ല. സി.പി.എമ്മിെൻറ കൊലപാതക ര ാഷ്ട്രീയത്തിനെതിരെ തങ്ങൾ പ്രചാരണം നടത്തും. പാർട്ടി ഒാഫിസുകൾ സന്ദർശിക്കാനെന്ന വ്യാജേന ഒന്നാംപ്രതി പീതാംബര െൻറ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചതോടെ കൊലപാതകം സി.പി.എം അറിഞ്ഞ് നടത്തിയതാണെന്നും പൊലീസ് അന്വേഷണം ന ിക്ഷപക്ഷമാകില്ലെന്നും വ്യക്തമായി. പീതാംബരന് സംരക്ഷണം നൽകുമെന്ന സൂചനയാണ് ഇവർ നൽകിയത്. കൊലപാതകം നടന്ന് p>
ഏഴ് ദിവസത്തിനുശേഷമാണ് മാതാപിതാക്കളുെട മൊഴി എടുക്കാൻ പൊലീസ് ചെന്നത്. സി.പി.എമ്മിെൻറ ജില്ല നേതൃത്വങ്ങൾ അറിഞ്ഞ ക്വേട്ടഷൻ സംഘമാണ് കൊലക്ക് പിന്നിൽ. കണ്ണൂർ ജില്ലയിലെ സംഘം അവിടുത്തെ മാത്രമല്ല സമീപ ജില്ലകളിലേതും ഏറ്റെടുക്കുെമന്ന് ടി.പി. ചന്ദ്രശേഖരൻ വധത്തിൽ വ്യക്തമായതാണ്. ആ കേസിലെ പല പ്രതികൾക്കും പിണറായി സർക്കാർ വന്നശേഷം ജയിലിൽ കിടക്കേണ്ടിവന്നിട്ടില്ല. കുഞ്ഞനന്തൻ പരോളിലിറങ്ങുന്നത് ചികിത്സക്കാണോ ക്വേട്ടഷനാണോ എന്ന് പരിശോധിക്കണം.
സി.പി.എം നേതാവ് മുസ്തഫയുടെ കൊലവിളി പ്രസംഗത്തിൽ കേെസടുക്കാൻ പൊലീസ് തയാറായിട്ടില്ല. ഷുഹൈബിെൻറ വധത്തിന് പിന്നിലെ കരങ്ങൾ ഇതിലും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലെപ്പട്ടവരുടെ വീട്ടിൽ പോകാനുള്ള മാന്യത മുഖ്യമന്ത്രി കാണിച്ചില്ല. കോൺഗ്രസ് നേതൃത്വവുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടിട്ടില്ല. പ്രതിപക്ഷനേതാവുമായി മുഖ്യമന്ത്രിക്ക് സംസാരിക്കാമായിരുന്നു. മുഖ്യമന്ത്രിക്ക് മരണവീട്ടിൽ േപാകാൻ ആരുടെയും അനുമതിവേണ്ട. വീട്ടുകാർക്ക് പരാതി പറയാൻ അവസരം കിട്ടുമായിരുന്നു.
മുഖ്യമന്ത്രിക്ക് സന്ദർശനത്തിന് താൽപര്യമില്ലായിരുന്നു. കോൺഗ്രസ് പ്രവർത്തകർ മുഖത്ത് തുപ്പാൻ തയാറെടുത്തിരുെന്നന്ന് കരുണാകരൻ എം.പി പറഞ്ഞിരുന്നു. വീട്ടിൽ വരുന്നവരുടെ മുഖത്ത് തുപ്പുന്നത് കോൺഗ്രസ് സംസ്കാരമല്ല. രാഷ്ട്രീയ കൊലപാതകങ്ങളിൽ സി.പി.എമ്മുകാരുടേതല്ലാത്ത വീട്ടിൽ മുഖ്യമന്ത്രി പോയത് സി.പി.െഎക്കാർ കൊന്ന മണ്ണാർക്കാെട്ട സഫീറിെൻറ വീട്ടിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിനെ പിന്തുണച്ചാൽ നേവാത്ഥാന നായകരും എതിർത്താൽ മാടമ്പിയുമാകുന്ന സംസ്കാരം അന്തസുള്ള രാഷ്ട്രീയ പാർട്ടിക്ക് ചേർന്നതെലന്നെ് കെ. മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളാപ്പള്ളി ന്യായീകരിക്കുന്നതുകൊണ്ടാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെള്ളാപ്പളിയെ കുറിച്ച് കോടിയേരി പറഞ്ഞത് എല്ലാവർക്കുമറിയാം. ഞങ്ങളെ എതിർത്ത ഒരു സാമുദായിക സംഘടനകളെയും മോശമായി പറഞ്ഞിട്ടില്ല. എൻ.എസ്.എസ് പല സന്ദർഭങ്ങളിലും യു.ഡി.എഫിനെതിെര നിലപാട് എടുത്തിട്ടുണ്ട്.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനും എൻ.എസ്.എസ് ഇടതു മുന്നണിയെ സഹായിച്ചു. ഞങ്ങൾ എൻ.എസ്.എസിെൻറ അതിെൻറ പേരിൽ വിമർശിച്ചിട്ടില്ല. സാമുദായ സംഘടനകൾക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാൻ അവകാശമുണ്ട്. അനുകൂലമോ പ്രതികൂലവുമാകും. അനുകൂലമാകുേമ്പാൾ നവോത്ഥാന നായകരും എതിരാകേമ്പുൾ മാടമ്പിമാരും എന്നത് ശരിയല്ല. പാർട്ടി സെക്രട്ടറിയായ ശേഷം തെരഞ്ഞെടുപ്പുകൾ വിജയിച്ച കോടിയേരിയിൽ ലോക്സഭയിൽ പരാജയപ്പെടാൻ പോകുന്നതിെൻറ തകരാറുകൾ കാണുന്നുണ്ട്.
സാധാരണ ഇങ്ങനെ പ്രതികരിക്കുന്ന ആളായിരുന്നില്ല കോടിയേരി. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ് പ്രസ്താവനകൾ. ഇത്തരം കാര്യങ്ങളിൽ ശക്തമായി വിയോജിക്കുന്ന കാനം രാജേന്ദ്രൻ നാല് സീറ്റിൽ വിജയിക്കേണ്ടതിനാൽ ഞാൻ ഇൗ നാട്ടുകാരനല്ല എന്ന നിലപാടിലാെണന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.